
രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഇന്നത്തെ പോരാട്ടത്തിൽ ഒരു ബോളിൽ അരങ്ങേറിയത് രണ്ട് കിടിലൻ ക്രിക്കറ്റ് കാഴ്ചകളായിരുന്നു. തുഷാർ ദേശ്പാണ്ഡെയെ ഒരു നോ ലുക്ക് ഷോട്ടിന് ലെഗിലേക്ക് പറഞ്ഞയച്ച റാഷിദ് ഖാന്റെ ഷോട്ടായിരുന്നു അത്. ഫീൽഡിലുണ്ടായിരുന്ന ജയ്‌സ്വാൾ കിടിലൻ ഡൈവിലൂടെ അതിന് കൊടുത്ത മറുപടിയായിരുന്നു മറ്റൊന്ന്, ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായി അത് മാറി.
ഗുജറാത്തിന്റെ ബാറ്റിങ് ഇന്നിങ്സിന്റെ 19 -ാം ഓവറിലാണ് സംഭവം. തുടർച്ചയായ ബോളുകളിൽ സിക്‌സും ഫോറും കണ്ടെത്തി റാഷിദ് ഖാൻ ഗുജറാത്തിന്റെ ടീം സ്കോർ 200 കടത്തുന്ന സമയം കൂടിയായിരുന്നു അത്. ഏതായാലും വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായിട്ടുണ്ട്.
No look shot by Rashid Khan 🔥 caught by Yashasvi Jaiswal 👌 #RashidKhan #YashasviJaiswal #GujratTitans #RajasthanRoyals #IPL2025 #GTvsRR pic.twitter.com/FPhreEn8z5
— Grok Bhau (@GrokBhau) April 9, 2025
അതേ സമയം രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് 217 റൺസിന്റെ ടോട്ടലാണ് പടുത്തുയർത്തിയത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് വേണ്ടി സായ് സുദർശൻ 82 റൺസ് നേടി. സായ് സുദർശനെ കൂടാതെ ജോസ് ബട്ട്ലർ , ഷാരൂഖ് ഖാൻ എന്നിവർ 36 റൺസ് നേടി ഭേദപ്പെട്ട പ്രകടനം നടത്തി. രാജസ്ഥാൻ വേണ്ടി തുഷാർ ദേശ് പാണ്ഡെ, മഹീഷ് തീക്ഷ്ണ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
content highlights: rashid khan no look shot; jaiswal diving catch