അടിമുടി ധോണി ടച്ച്; സിറാജിനെ ഹെലികോപ്റ്റർ സിക്സറിന് പറത്തി പരാഗ്; അതും നോ ലുക് ഷോട്ട്

ഹെലികോപ്റ്റർ ഷോട്ടുകൾക്ക് പേരുകേട്ട ധോണിയുടെ ആ വിന്റേജ് ടച്ചിലായിരുന്നു ആ ഷോട്ട് പിറന്നത്.

dot image

കഴിഞ്ഞ മത്സരങ്ങളിൽ മിന്നും പ്രകടനം നടത്തി ആരാധകരുടെ ഹൃദയം കയ്യേറിയ താരമായിരുന്നു ഗുജറാത്ത് ടൈറ്റൻസിന്റെ മുഹമ്മദ് സിറാജ്. എന്നാൽ രാജസ്ഥാൻ റോയൽസിനെതിരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ താരത്തിന് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. റിയാൻ പരാഗ് താരത്തെ ഒരു നോ ലുക്ക് ഷോട്ടിൽ സിക്സറിന് പറത്തി. ക്രിക്കറ്റിൽ ഹെലികോപ്റ്റർ ഷോട്ടുകൾക്ക് പേരുകേട്ട ധോണിയുടെ ആ വിന്റേജ് ടച്ചിലായിരുന്നു ആ ഷോട്ട് പിറന്നത്.

Also Read:

അതേ സമയം ഗുജറാത്തിന്റെ 217 റൺസിന്റെ ടോട്ടൽ പിന്തുടർന്ന രാജസ്ഥാൻ നിലവിൽ ആറ് ഓവറിൽ 56 റൺസിന് രണ്ട് എന്ന നിലയിലാണ്. റിയാൻ പരാഗ് 26 റൺസുമായും സഞ്ജു സാംസൺ 21 റൺസുമായും ക്രീസിലുണ്ട്. ആറ് റൺസെടുത്ത യശ്വസി ജയ്‌സ്വാൾ പുറത്തായി.

അതേ സമയം രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് 217 റൺസിന്റെ ടോട്ടലാണ് പടുത്തുയർത്തിയത്. സായ് സുദർശൻ 82 റൺസ് നേടി. സായ് സുദർശനെ കൂടാതെ ജോസ് ബട്ട്ലർ , ഷാരൂഖ് ഖാൻ എന്നിവർ 36 റൺസ് നേടി ഭേദപ്പെട്ട പ്രകടനം നടത്തി. രാജസ്ഥാൻ വേണ്ടി തുഷാർ ദേശ് പാണ്ഡെ, മഹീഷ് തീക്ഷ്ണ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

content highlights: Riyan Parag with a helicopter shot for 6 against Siraj

dot image
To advertise here,contact us
dot image