നന്നായി തുടങ്ങിയ സാൾട്ടിന്റെ റൺ ഔട്ട്; കോഹ്‌ലി സെൽഫിഷായെന്ന് ആരാധക വിമർശനം; വീഡിയോ

സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്കിനെ ഒരോവറിൽ 30 റൺസ് വരെ അടിച്ച് മികച്ച ഫോമിലുണ്ടായിരുന്ന സാൾട്ട് കോഹ്‌ലിയുമായുള്ള ആശയ കുഴപ്പത്തിലാണ് റൺ ഔട്ടായത്.

dot image

ഡൽഹി ക്യാപിറ്റൽസിനെതിരായ മൽസരത്തിൽ തകർത്തുകളിച്ച ഫിൽ സാൾട്ട് അപ്രതീക്ഷിതമായി റൺ ഔട്ടായതിൽ വിരാട് കോഹ്‌ലിയെ കുറ്റപെടുത്തി ആരാധകർ. സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്കിനെ ഒരോവറിൽ 30 റൺസ് വരെ അടിച്ച് മികച്ച ഫോമിലുണ്ടായിരുന്ന സാൾട്ട് കോഹ്‌ലിയുമായുള്ള ആശയ കുഴപ്പത്തിലാണ് റൺ ഔട്ടായത്.

വിപ്രജ് നിഗം എറിഞ്ഞ മത്സരത്തിന്റെ നാലാം ഓവറിന്റെ അഞ്ചാം പന്തിൽ മുന്നോട്ട് സ്ട്രൈക്ക് ചെയ്ത സാൾട്ട് ഓടാനൊരുങ്ങിയെങ്കിലും കോഹ്‌ലി അദ്ദേഹത്തെ തിരിച്ചയച്ചു. എന്നാൽ തിരിച്ചോടിയ സാൾട്ട് മധ്യത്തിൽ സ്ലിപ്പ് ആവുകയും കെ എൽ രാഹുൽ ഫീൽഡറിൽ നിന്ന് പന്ത് സ്വീകരിച്ച് വിക്കറ്റിലേക്ക് പതിപ്പിക്കുകയും ചെയ്തു.

കോഹ്‌ലി അത് ഓടിയിട്ടുണ്ടെകിൽ സിംഗിൾ ഫിനിഷ് ചെയ്യാമായിരുന്നുവെന്നും മാരക ഫോമിൽ നിൽക്കുകയായിരുന്ന സാൾട്ടിന് വേണ്ടി ആ റിസ്ക് എടുക്കണമായിരുന്നുവെന്നുമാണ് ആരാധകർ പറയുന്നത്. മുമ്പ് കോഹ്‌ലി ഉൾപ്പെട്ട സമാന റൺ ഔട്ടുകളും ചിലർ ചൂണ്ടികാണിച്ചു.

അതേ സമയം സാൾട്ടിന്റെ റൺഔട്ട് ഡിസിക്ക് മത്സരത്തിലേക്ക് തിരിച്ചുവരാൻ അവസരമൊരുക്കി. 17 പന്തിൽ 37 റൺസാണ് സാൾട്ട് നേടിയത്. ആ സമയം നാലോവറിൽ ആർസിബി 70 റൺസ് നേടിയ ഇടത്ത് നിന്നും സ്കോർ 20 ഓവറിൽ ഏഴുവിക്കറ്റിന് 163 റൺസിൽ അവസാനിച്ചു. ഇതിൽ ടിം ഡേവിഡിന്റെ 20 പന്തിൽ 37 റൺസ് പ്രകടനമില്ലെങ്കിൽ സ്കോർ ഇതിലും കുറഞ്ഞേനേ, ക്യാപ്റ്റൻ രജത് പാട്ടീദാർ 23 പന്തിൽ 25 റൺസ് നേടി. ഡൽഹിക്കായി വിപ്രജ് നിഗവും കുൽദീപ് യുഡവും രണ്ട് വിക്കറ്റ് വീതവും നേടി.

Content Highlights: delhi capitals vs royal challengers bengaluru; virat kohli and phil salt runout

dot image
To advertise here,contact us
dot image