
കഴിഞ്ഞ മൂന്ന് സീസണുകളിലും ചെന്നൈ സൂപ്പർ കിങ്സിന്റെ ടോപ് സ്കോറർ പട്ടികയിൽ മുന്നിലായിരുന്നു റുതുരാജ് ഗെയ്ക് വാദ്. കഴിഞ്ഞ സീസണിൽ 583 റൺസുമായി ടീമിന്റെ ടോപ് സ്‌കോറർമാരിൽ ഒന്നാമതെത്തിയപ്പോൾ 2023 ൽ 590 റൺസുമായി രണ്ടാമതുമെത്തി. ചെന്നൈയുടെ മോശം സീസണായിരുന്ന 2022 ൽ പോലും പക്ഷെ 368 റൺസുമായി റുതുരാജ് തന്നെയായിരുന്നു ഒന്നാമൻ. 2021 ൽ 635 റൺസുമായും ഒന്നമതെത്തി. ഐപിഎല്ലിൽ 71 മത്സരങ്ങളിൽ നിന്ന് 2502 റൺസ് നേടിയിട്ടുള്ള താരം ഏറ്റവും വേഗത്തിൽ ഈ റൺസ് നേട്ടം പൂർത്തിയാക്കിയ താരങ്ങളിൽ ഒരാൾ കൂടിയാണ്.
പറഞ്ഞുവരുന്നത് ഐപിഎൽ പതിനെട്ടാം സീസണിൽ താരം പരിക്കേറ്റ് പുറത്തായതിനെ കുറിച്ചാണ്. ഈ സീസണിൽ അഞ്ചുമത്സരങ്ങളിൽ ഒരു ജയം മാത്രമുള്ള ചെന്നൈയ്ക്ക് ഇനിയുള്ള മത്സരങ്ങളിൽ താരമുണ്ടാവില്ല. കൈമുട്ടിനേറ്റ പൊട്ടലിൽ താരം സീസണിൽ നിന്ന് തന്നെ റൂൾഡ് ഔട്ട് ആയി. നിലവിൽ തന്നെ ബാറ്റിങ് നിരയിൽ വലിയ പ്രതിസന്ധിയുള്ള ചെന്നൈ ടീമിന് വലിയ നഷ്ടം തന്നെയാണ് ഇത്. എന്നാൽ റുതുരാജിന് പരിക്കേറ്റതോടെ ധോണി വീണ്ടും ക്യാപ്റ്റനാകുന്നു എന്ന ആവേശത്തിലാണ് ചില ആരാധകർ. ഈ അതിരുവിട്ട ആവേശം എത്രത്തോളം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം.
Content Highlights:how effect Ruturaj Gaikwad 'ruled out' in chennai super kings in ipl 2025