
ചെന്നൈ സൂപ്പർ കിങ്സിന്റെ നായക സ്ഥാനത്തേക്ക് മടങ്ങി വന്ന് മുൻ നായകന് എംഎസ് ധോണി. നിലവിലെ ക്യാപ്റ്റന് റുതുരാജ് ഗെയ്ക് വാദിന് പരിക്കേറ്റ സാഹചര്യത്തിലാണ് എംഎസ് ധോണി വീണ്ടും ക്യാപ്റ്റനാകുന്നത്.റുതുരാജിന് സീസൺ മുഴുവൻ നഷ്ടമാകും. കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ് ഇത് സ്ഥിരീകരിച്ചു.കൈമുട്ടിന് പൊട്ടലാണ് പരിക്ക്.
രാജസ്ഥാനെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. ശേഷം പഞ്ചാബിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ താരം കളിച്ചെങ്കിലും പൂർണ ഫിറ്റായിരുന്നില്ല. ഇതിന് പിന്നാലെയാണ് റുതുരാജിന് വിശ്രമം അനുവദിച്ചത്.
2008 മുതല് ചെന്നൈ സൂപ്പര് കിങ്സിനെ നയിച്ചത് ധോണിയായിരുന്നു. ഇടയില് രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയെങ്കിലും അത് ഗുണം ചെയ്തില്ല. 2023ല് ധോണിയുടെ കീഴില് വീണ്ടും ചെന്നൈ ഐപിഎല് കിരീടം നേടി. കഴിഞ്ഞ സീസണിലാണ് ഗെയ്ക്വാദ് ടീമിന്റെ ക്യാപ്റ്റനായത്.
Content Highlights: MS Dhoni set to maker return as CSK captain in IPL 2025