ചിലർ തൊടുത്തുവിടുന്നത് വിമർശനമല്ല, കൊടുംവിഷം; പ്രതികരണവുമായി ആർ അശ്വിൻ

തനിക്കെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി രവിചന്ദ്രന്‍ അശ്വിൻ

dot image

തനിക്കെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി രവിചന്ദ്രന്‍ അശ്വിൻ. മോശം ഫോമിലാണെങ്കിലും വിമര്‍ശനങ്ങളും ട്രോളുകളും തന്നെ ബാധിക്കില്ലെന്ന് പറയുകയാണ് അശ്വിന്‍ പറഞ്ഞു. ചില വിമർശനങ്ങൾ സത്യസന്ധമായി ഉണ്ടാകുന്നതാണ്, അതിനെ സ്വാഗതം ചെയ്യുന്നു, എന്നാൽ ചിലർ വിഷം വമിക്കുന്ന പോലെയാണ് വിമർശനം നടത്തുന്നത്, അശ്വിൻ കൂട്ടിച്ചേർത്തു.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ തിരിച്ചെത്തിയതിന് പിന്നാലെ അശ്വിൻ നിരാശപെടുത്തുന്ന പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. ഇന്ത്യൻ ടീമിൽ നിന്ന് താരം ഈയടുത്തായി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഐപിഎല്‍ താരലേലത്തില്‍ 9.75 കോടിക്കാണ് താരത്തെ ടീമിലെത്തിച്ചത്. ഐപിഎല്ലിൽ 217 മത്സരങ്ങളിൽ നിന്ന് 185 വിക്കറ്റുകൾ നേടിയ താരമാണ് അശ്വിൻ.

അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് ചെന്നൈയ്ക്കും സ്വന്തമാക്കാനായത്. നാലുമത്സരങ്ങളില്‍ ടീം തോറ്റു. നിലവില്‍ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ചെന്നൈ. അവസാനസ്ഥാനത്തുള്ള ഹൈദരാബാദിനും രണ്ടുപോയന്റാണുള്ളത്.

Content highlights: R Ashwin Breaks Silence On IPL 2025 Criticism Amid Poor Form For CSK:

dot image
To advertise here,contact us
dot image