ഗെയ്ലിനെയും വില്യംസണെയും പിന്തള്ളി; അപൂർവ്വ റെക്കോർഡിൽ സായി സുദർശൻ ഷോൺ മാർഷിന് പിന്നിൽ

ഐപിഎല്ലിൽ ​സീസണിൽ റൺവേട്ടക്കാരിൽ രണ്ടാമനാണ് സായി സുദർശൻ

dot image

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ തകർപ്പൻ പ്രകടനം നടത്തിയ ഗുജറാത്ത് ടൈറ്റൻസ് താരം സായ് സുദർശൻ സ്വന്തമാക്കിയത് ചരിത്രനേട്ടം. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ 30 ഇന്നിങ്സുകൾ പിന്നിടുമ്പോൾ കൂടുതൽ റൺസെടുക്കുന്ന രണ്ടാമത്തെ താരമായി സുദർശൻ മാറി. ക്രിസ് ഗെയ്ൽ, കെയ്ൻ വില്യംസൺ തുടങ്ങിയ സൂപ്പർതാരങ്ങളെ പിന്നിലാക്കിയാണ് സുദർശന്റെ നേട്ടം.

ഐപിഎൽ 2025 സീസണിൽ തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന സുദർശൻ ഇപ്പോൾ 30 ഇന്നിങ്സുകളിൽ നിന്നായി 1,307 റൺസ് നേടിയിരിക്കുന്നു. പഞ്ചാബ് കിങ്സ് മുൻ താരം ഷോൺ മാർഷാണ് 30 ഐപിഎൽ ഇന്നിങ്സുകൾ പിന്നിടുമ്പോൾ കൂടുതൽ റൺസ് നേട്ടം സ്വന്തമാക്കിയ എക്കാലത്തെയും താരം. ഷോൺ മാർഷ് തന്റെ ഐപിഎൽ കരിയറിൽ 30 ഇന്നിങ്സ് പിന്നിടുമ്പോൾ 1,328 റൺസ് നേടിയിരുന്നു. ​ഗെയ്‍ലിന് 1,141 റൺസും വില്യംസണിന് 1,096 റൺസും നേടാൻ കഴിഞ്ഞിരുന്നു.

ഐപിഎല്ലിൽ ​സീസണിൽ റൺവേട്ടക്കാരിൽ രണ്ടാമനാണ് സായി സുദർശൻ. അഞ്ച് മത്സരങ്ങൽ കളിച്ച താരം ഇതുവരെ 273 റൺസാണ് നേടിയത്. മൂന്ന് അർധ സെഞ്ച്വറികൾ ഇതിൽ ഉൾപ്പെടുന്നു. 288 റൺസ് നേടിയ നിക്കോളാസ് പുരാനാണ് റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമൻ.

Content Highlights: Sai Sudharsan became the second-highest run-scorer after 30 innings in IPL history

dot image
To advertise here,contact us
dot image