IPL 2025: ഇതുവരെയായി പാടേ നിരാശപ്പെടുത്തിയ ഇന്ത്യൻ ടീമിലെ അം​ഗങ്ങൾ ഇവരാണ്

മറ്റ് ഇന്ത്യ ൻ താരങ്ങളൊക്കെയും തരക്കേടില്ലാതെ തിളങ്ങിയപ്പോൾ പാടേ നിരാശപ്പെടുത്തിയ ഇന്ത്യൻ താരങ്ങൾ ആരൊക്കെയെന്നറിയാം

dot image

ഐപിഎൽ പതിനെട്ടാം സീസണിൽ പല വമ്പൻ താരങ്ങളും റൺസ് കണ്ടെത്താൻ പാടുപെടുമ്പോൾ ചില താരങ്ങൾ സായ് സുദർശനെ പോലുള്ള അത്രയൊന്നും താരപ്പകിട്ടില്ലാത്ത താരങ്ങളാണ് മികച്ച പ്രകടനവുമായി മുന്നേറുന്നത്. വൻ തുകയ്ക്ക് ടീമിലെത്തിയ ചില താരങ്ങൾ നിരാശ സമ്മാനിച്ചപ്പോൾ ചില അപ്രതീക്ഷിതതാരങ്ങൾ‍ മികച്ച പ്രകടനവുമായി കസറുകയുണ്ടായി. ഇന്ത്യൻ ടീമിലെ മുൻനിര താരങ്ങളായ ചിലരുടെ പ്രകടനവും പറ്റേ നിരാശപ്പെടുത്തിയ കാഴ്ചയും കാണുകയുണ്ടായി. മറ്റ് ഇന്ത്യൻ താരങ്ങളൊക്കെയും തരക്കേടില്ലാതെ തിളങ്ങിയപ്പോൾ പാടേ നിരാശപ്പെടുത്തിയ ഇന്ത്യൻ താരങ്ങൾ ഇവരാണ്.

1- റിഷഭ് പന്ത്
27 കോടി രൂപ മുടക്കിയാണ് പന്തിനെ ഇക്കുറി ലഖ്‌നൗ സ്വന്തമാക്കിയത്. കഴിഞ്ഞ സീസമിൽ ഡൽഹി താരമായിരുന്നു പന്ത്. ഇക്കുറി വലിയ പ്രതീക്ഷയോടെയാണ് ​ഗോയങ്കയുടെ ടീം പന്തിനെ താരലേലത്തിൽ റെക്കോർഡ് തുക നൽകി വിളിച്ചെടുത്തതും ക്യാപ്റ്റൻസി ഏൽപിച്ചതും. എന്നാൽ പന്തിന് പക്ഷേ ഇതുവരെയും ഐപിഎല്ലിൽ കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ലീഗിൽ ഇതുവരെ വെറും 19 റൺസ് മാത്രമാണ് പന്ത് നേടിയത്. ആദ്യമത്സരത്തിൽ ആര് പന്തിൽ ഡക്കായാണ് പന്ത് മടങ്ങിയത്. എന്നാൽ ഒരു നായകൻ എന്ന നിലയിൽ മൂന്ന് മത്സരങ്ങളിൽ ലഖ്നൗവിനെ വിജയത്തിലെത്തിക്കാൻ പന്തിന് കഴിഞ്ഞിട്ടുണ്ട്.

2- രോഹിത് ശർമ.
ഇന്ത്യൻ നായകനായ രോഹിത്തിനെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ ഐപിഎല്ലാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. 0, 8, 13, 17 എന്നീ സ്‌കോറുകള്‍ മാത്രം നേടിയ രോഹിത്, ടൂര്‍ണമെന്റില്‍ ഇതുവരെ ഒരിന്നിങ്സിൽ പോലും 20 റണ്‍സ് കടന്നിട്ടില്ല. 9.50 ശരാശരിയും 131 സ്ട്രൈക്ക് റേറ്റും മാത്രമാണ് രോ​ഹിത്തിന് ഈ സീസണിലുള്ളത്. മുംബൈയുടെ തോൽവികൾക്ക് കാരണമാവുന്നുണ്ട് ഓപണറെന്ന നിലയിലുള്ള രോഹിത്തിന്റെ ഫ്ലോപ് ഷോ.

3- യശസ്വി ജയ്സ്വാൾ
ഇന്ത്യൻ ഓപണറായ യശസ്വി ജയ്സ്വാൾ ഒരു മത്സരത്തിൽ ഫിഫ്റ്റി നേടിയിട്ടുണ്ടെങ്കിലും അത്രത്തോളം സ്ഥിരതയാർന്ന പ്രകടനമല്ല കാഴ്ചവെച്ചത്. ഇതുവരെ തന്റെ ടീമിനായി മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ് കളിയ്ക്കാൻ ജയ്സ്വാളിന് കഴിഞ്ഞിട്ടില്ല. 131 എന്ന സ്ട്രൈക്ക് റേറ്റ് മാത്രമാണ് അദ്ദേഹത്തിനുള്ളത്. സ്ഥിരത ഇല്ലാത്ത പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്.

4- മുഹമ്മദ് ഷമി
ഇന്ത്യയുടെ ഏറ്റവും മികച്ച പേസർമാരിലൊരാളായ ഷമിയും വേണ്ടത്ര ഫോമിലല്ലാത്ത അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇതുവരെയും തന്റെ പ്രതിഭയ്ക്കും പ്രതാപകാലത്തിനുമൊത്ത വിധത്തിൽ പന്തെറിയാനോ വിക്കറ്റെടുക്കാനോ കഴിയാതെ നിൽക്കുന്ന ഷമിയെയാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്

content highlights: Top four flops in ipl 2025

dot image
To advertise here,contact us
dot image