
കൊൽക്കത്തയുടെ സ്പിൻ ആക്രമണത്തിൽ തകർന്നടിഞ്ഞ് ചെന്നൈ സൂപ്പർ കിങ്‌സ്. മഹേന്ദ്ര സിങ് ധോണി തിരിച്ചെത്തിയ മത്സരത്തിൽ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 103 റൺസാണ് നേടിയത്. വിജയ് ശങ്കർ 29 റൺസും ശിവം ദുബെ 31 റൺസെടുത്തും ഭേദപ്പെട്ട പ്രകടനം നടത്തി. ബാക്കി ബാറ്റർമാരെല്ലാം പരാജയപ്പെട്ടു. സുനിൽ നരെയ്ൻ മൂന്ന് വിക്കറ്റും ഹാർഷിത് റാണയും വരുൺ ചക്രവർത്തിയും രണ്ട് വിക്കറ്റ് വീതവും നേടി.
നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത നായകൻ അജിങ്ക്യ രഹാനെ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് തുടര്‍ തോല്‍വികളുമായി എത്തുന്ന ചെന്നൈക്ക് മത്സരത്തില്‍ വിജയം അനിവാര്യമാണ്. അഞ്ചുമത്സരങ്ങളിൽ നിന്ന് രണ്ട് ജയമുള്ള കൊൽക്കത്ത മൂന്നാം ജയമാണ് ലക്ഷ്യമിടുന്നത്.
Content Highlights: chennai super kings vs kolkata knight riders IPL 2025