പാകിസ്താൻ ക്രിക്കറ്റിൽ വീണ്ടും പ്രതിസന്ധി; PCB യോട് പ്രത്യക്ഷ യുദ്ധത്തിനൊരുങ്ങി ബാബറും റിസ്‌വാനും

തന്നെയും ബാബർ അസമിനെയും ടി 20 പരമ്പരയിൽ നിന്ന് മാറ്റി നിർത്തിയതിൽ നിലവിലെ ക്യാപ്റ്റനായ മുഹമ്മദ് റിസ്‌വാൻ രാജി ഭീഷണി വരെ മുഴക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

dot image

സ്വന്തം നാട്ടിൽ നടന്ന ചാംപ്യൻസ് ട്രോഫിയിലെ നാണംകെട്ട പ്രകടനത്തിന് പിന്നാലെ ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയും ടി 20 പരമ്പരയും കൈവിട്ട പാകിസ്താൻ ക്രിക്കറ്റ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇപ്പോഴിതാ അതിന് പിന്നാലെ ടീമിലെ സീനിയർ താരങ്ങളും പാകിസ്താൻ ക്രിക്കറ്റ് ബോർഡും (പിസിബി) തമ്മിൽ സ്വരച്ചേർച്ചയില്ലായ്മയും ഉടലെടുത്തിരിക്കുകയാണ്. തന്നെയും ബാബർ അസമിനെയും ടി 20 പരമ്പരയിൽ നിന്ന് മാറ്റി നിർത്തിയതിൽ നിലവിലെ ക്യാപ്റ്റനായ മുഹമ്മദ് റിസ്‌വാൻ രാജി ഭീഷണി വരെ മുഴക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ നിന്ന് ബാബറിനെയും റിസ്വാനെയും ഒഴിവാക്കിയ പിസിബി പകരം ആഗ സൽമാനെ ക്യാപ്റ്റനായി നിയമിച്ചിരുന്നു. എന്നാൽ, ഇതുകൊണ്ടൊന്നും പാകിസ്ഥാൻ രക്ഷപ്പെട്ടില്ല. ടി20 പരമ്പരയിൽ ന്യൂസിലൻഡിനോട് പാകിസ്ഥാൻ 4-1 ന് ദയനീയമായി പരാജയപ്പെട്ടു. ബാബറും റിസ്വാനും ഏകദിന പരമ്പരയിൽ തിരിച്ചുവരവ് നടത്തിയെങ്കിലും മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ടീം വൈറ്റ്‌വാഷ് ചെയ്യപ്പെട്ടു.

റിസ്വാനെയും ബാബറിനെയും മുൻകൂട്ടി അറിയിക്കാതെയാണ് ടി20 ടീമിൽ നിന്ന് ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ റിസ്വാൻ അതൃപ്തനായിരുന്നു. ടി20 ടീം സെലക്ഷനിൽ കൂടുതൽ വ്യക്തത ലഭിക്കാൻ റിസ്വാൻ പിസിബി മേധാവി മൊഹ്‌സിൻ നഖ്‌വിയെ കാണാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതുപോലെ പിസിബിയിലെ ആഭ്യന്തര പ്രശ്നങ്ങളും ടീം പരിശീലകനെ നിയമിക്കാത്തതും ചർച്ചയിൽ അജണ്ടയാകും.

Content Highlights: Crisis in Pakistan cricket again; Babar and Rizwan in open war with PCB

dot image
To advertise here,contact us
dot image