'IPL വേറെ ലെവൽ, PSL ആദ്യ അഞ്ചിൽ പോലുമില്ല!'; ഹസൻ അലിക്ക് മറുപടിയുമായി മുൻ പാക് ക്യാപ്റ്റൻ

ഇന്ത്യൻ പ്രീമിയർ ലീഗുമായി പാകിസ്ഥാൻ സൂപ്പർ ലിഗ് ഒരു താരതമ്യവും അർഹിക്കുന്നില്ലെന്ന് മുൻ പാക് ക്യാപ്റ്റൻ റാഷിദ് ലത്തീഫ്.

dot image

ഇന്ത്യൻ പ്രീമിയർ ലീഗുമായി പാകിസ്ഥാൻ സൂപ്പർ ലിഗ് ഒരു താരതമ്യവും അർഹിക്കുന്നില്ലെന്ന് മുൻ പാക് ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. ഐപിഎൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച ലീഗായി കണക്കാക്കാമെന്നും എന്നാൽ പിഎസ്എൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ പോലും ഇല്ലെന്നും റാഷിദ് ലത്തീഫ് പ്രസ്താവിച്ചു. ഐ‌പി‌എല്ലിൽ നിന്ന് പാക് കളിക്കാരെ ഒഴിവാക്കിയത് അവരുടെ മികവിന് തടസ്സമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താന് വേണ്ടി 37 ടെസ്റ്റുകളും 166 ഏകദിനങ്ങളും കളിച്ച റാഷിദ് ലത്തീഫ്അഫ്ഗാനിസ്ഥാൻ, ന്യൂസിലൻഡ് ക്രിക്കറ്റ് താരങ്ങളുടെ പുരോഗതി എടുത്തുകാട്ടി. ഐപിഎല്ലിലെ പങ്കാളിത്തമാണ് അവരുടെ വിജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ പാക്കിസ്താൻ സൂപ്പർ ലീഗ് തുടങ്ങുന്നതോടെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വ്യൂവർഷിപ്പ് കുറയുമെന്ന് പാകിസ്താൻ താരം ഹസൻ അലി പറഞ്ഞിരുന്നു. ഇതിന് മറുപടികൂടിയായിട്ടാണ് മുൻ ക്യാപ്റ്റന്റെ പരാമർശം.

ഫെബ്രുവരി – മാർച്ച് മാസങ്ങളിലാണ് പാകിസ്താൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കാറുള്ളത്. എന്നാൽ ഇത്തവണ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനെ തുടർന്നാണ് പിഎസ്എല്ലിന്റെ സമയം മാറ്റിയത്. ഏപ്രിൽ 11 മുതലാണ് പാക്കിസ്താൻ സൂപ്പർ ലീഗ് മത്സരങ്ങൾക്കു തുടക്കമാകുന്നത്. മെയ് 18 വരെ ടൂർണമെന്റ് നീളും. മാർച്ച് 22ന് ആരംഭിച്ച ഇന്ത്യൻ പ്രീമിയർ ലീ​ഗ് മെയ് 25നാണ് അവസാനിക്കുക.

Content Highlights:'IPL vs PSL - TNo Comparison' - Ex-Pakistan Captain Rashid Latif Makes Big Statement

dot image
To advertise here,contact us
dot image