അത് 'കാന്താര' റഫറൻസ്; RCB ക്കെതിരെയുള്ള മാച്ചിന് ശേഷമുള്ള സെലിബ്രേഷന് പിന്നിലെ കാരണം പറഞ്ഞ് രാഹുൽ

ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാന ചെയ്ത കന്നഡ ചിത്രമാണ് കാന്താര

dot image

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെതിരെ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ വ്യത്യസ്ത ആഘോഷവുമായി ഡൽഹി ക്യാപിറ്റൽസ് താരം കെ എൽ രാഹുൽ രംഗത്തെത്തിയിരുന്നു. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് വിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ അമിതാവേശം കാട്ടിയ വിരാട് കോഹ്‍ലിക്ക് മറുപടി കൂടിയായിരുന്നു രാഹുലിന്റെ ഈ ആഘോഷം. മത്സരം വിജയിപ്പിച്ചതിന് പിന്നാലെ ​ഗ്രൗണ്ടിൽ ബാറ്റുകൊണ്ട് ഒരു സാങ്കൽപ്പിക വൃത്തം വരയ്ക്കുകയും ഇത് എന്റെ ഹോം ​ഗ്രൗണ്ടാണെന്ന് സഹതാരങ്ങളോട് പറയുകയുമായിരുന്നു രാഹുൽ.

ഇപ്പോഴിതാ ആ സെലിബ്രേഷന് പിന്നിലുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുൽ.കന്നട ചിത്രം കാന്താരയാണ് ആ ആഘോഷപ്രകടനത്തിന് പിന്നിലെന്ന് കെ.എൽ. രാഹുൽ വ്യക്തമാക്കി. ഡൽഹി ക്യാപിറ്റൽസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് രാഹുലിന്റെ പ്രതികരണം. 'എന്നെ സംബന്ധിച്ചിടത്തോളം ഇത് ഏറെ പ്രത്യേകതയുള്ള സ്ഥലമാണ്. ആ സെലിബ്രേഷന്‍ എന്റെ ഇഷ്ട സിനിമകളിലൊന്നായ കാന്താരയില്‍ നിന്നുള്ളതാണ്. ഞാന്‍ വളര്‍ന്നുവന്ന ഈ മൈതാനവും സ്ഥലവും എന്റേതാണെന്നുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്, രാഹുൽ കൂട്ടിച്ചേർത്തു.

റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെതിരെ 53 പന്തിൽ ഏഴ് ഫോറും ആറ് സിക്സറും സഹിതം പുറത്താകാതെ 93 റൺസാണ് രാഹുൽ നേടിയത്. ഒരു ഘട്ടത്തിൽ നാലിന് 58 എന്ന് തകർന്ന ഡൽഹിയെ വിജയത്തിലെത്തിച്ചത് രാഹുലിന്റെ പോരാട്ടമാണ്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ആറ് വിക്കറ്റിന്റെ വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 17.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് ലക്ഷ്യത്തിലെത്തി. അതേ സമയം ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാന ചെയ്ത ചിത്രമാണ് കാന്താര.

Content Highlights: KL Rahul's Aggressive Celebration connection with Kantara movie

dot image
To advertise here,contact us
dot image