സ്വന്തം മൈതാനത്ത് ജയമില്ല; പാട്ടീദാറിന്റെ കളത്തിലെ തീരുമാനത്തിൽ കോഹ്‌ലി അസ്വസ്ഥൻ; കോച്ചുമായി ചർച്ച

ഐപിഎല്ലില്‍ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തോറ്റതിന് പിന്നാലെ ആർസിബി ക്യാംപിൽ ഭിന്നതയെന്ന് റിപ്പോർട്ടുകൾ

dot image

ഐപിഎല്ലില്‍ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തോറ്റതിന് പിന്നാലെ ആർസിബി ക്യാംപിൽ ഭിന്നതയെന്ന് റിപ്പോർട്ടുകൾ. പാട്ടീദാറിന്റെ ക്യാപ്റ്റന്‍സിയില്‍ സൂപ്പർ താരം വിരാട് കോഹ്‌ലി അതൃപ്തനാണെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്നലെ ഡല്‍ഹി ഇന്നിങ്‌സിന്റെ അവസാന ഘട്ടത്തില്‍ കെ.എല്‍ രാഹുല്‍ സ്‌കോറിങ് വേഗം കൂട്ടാന്‍ തുടങ്ങിയപ്പോള്‍ കോഹ്‌ലി ആര്‍സിബി പരിശീലകന്‍ ദിനേഷ് കാര്‍ത്തിക്കുമായി ദീര്‍ഘ നേരം ചര്‍ച്ച നടത്തുന്നത് കണ്ടിരുന്നു. മത്സര ശേഷവും ഈ ചർച്ച തുടർന്നു. ഡല്‍ഹി ഇന്നിങ്‌സില്‍ മധ്യ ഓവറുകളില്‍ എടുത്ത ചില തീരുമാനങ്ങളില്‍ കോലി അതൃപ്തനാണെന്ന് ദൃശ്യങ്ങള്‍ വ്യക്തമായിരുന്നു. കമന്റേറ്റര്‍മാരായ ആകാശ് ചോപ്രയും വീരേന്ദര്‍ സെവാഗും ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

അതേ സമയം ബാറ്റര്‍മാരുടെ മോശം പ്രകടനമാണ് തോല്‍വിക്ക് കാരണമായതെന്ന് ആര്‍സിബി ക്യാപ്റ്റന്‍ രജത് പടിദാര്‍ മത്സര ശേഷം പറഞ്ഞു. ഷോട്ടുകള്‍ തിരഞ്ഞെടുക്കുന്നതില്‍ ബാറ്റര്‍മാര്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. കെ എൽ രാഹുലിന്റെ മിന്നും പ്രകടനത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെ ആറുവിക്കറ്റിനാണ് ഡൽഹി ക്യാപിറ്റൽസ് തോൽപ്പിച്ചത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ 163 റൺസ് ടോട്ടൽ പതിമൂന്ന് പന്തുകൾ ബാക്കിനിൽക്കെ ഡൽഹി മറികടന്നു. 53 പന്തിൽ ആറുസിക്സറുകളും എഴുഫോറുകളും അടക്കം 93 റൺസ് നേടിയ കെ എൽ രാഹുലാണ് വിജയ ശില്പി.

Content Highlights: virat Kohli Loses Cool on Rajat Patidar? Chat With Karthik During RCB-DC

dot image
To advertise here,contact us
dot image