അഞ്ചാം ജയം തേടിയെത്തിയ ഗുജറാത്തിനെ തോൽപ്പിച്ചു ;ലഖ്‌നൗവിന് മൂന്നാം ജയം

ഐപിഎല്ലിലെ ഗുജറാത്ത് ടൈറ്റൻസ് ലഖ്‌നൗ സൂപ്പർ ജയൻറ്സ് പോരാട്ടത്തിൽ ലഖ്‌നൗ വിന് ആറുവിക്കറ്റിന് ജയം

dot image

ഐപിഎല്ലിലെ ഗുജറാത്ത് ടൈറ്റൻസ് ലഖ്‌നൗ സൂപ്പർ ജയൻറ്സ് പോരാട്ടത്തിൽ ലഖ്‌നൗ വിന് ആറുവിക്കറ്റിന് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ ആറുവിക്കറ്റിന് 181 റൺസ് നേടിയപ്പോൾ ലഖ്‌നൗ മൂന്ന് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ലഖ്‌നൗവിന് വേണ്ടി നിക്കോളാസ് പൂരനും ഏയ്ഡൻ മാർക്രമും അർധ സെഞ്ച്വറി നേടി. പൂരൻ 34 പന്തിൽ 64 റൺസ് നേടിയപ്പോൾ മാർക്രം 31 പന്തിൽ 58 റൺസ് നേടി. അതേ സമയം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ ആറുവിക്കറ്റിന് 181 റൺസ് നേടി. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സായ് സുദർശനും അർധ സെഞ്ച്വറി നേടി . ശാർദൂൽ താക്കൂറും രവി ബിഷ്‌ണോയിയും ലഖ്‌നൗവിന് വേണ്ടി രണ്ട് വിക്കറ്റ് വീതം നേടി.

Content Highlights: lucknow super giants vs gujarat titans

dot image
To advertise here,contact us
dot image