അയ്യരാട്ടം; ഹൈദരബാദിൽ റൺ മഴ പെയ്യിച്ച് പഞ്ചാബ്

20 ഓവറിൽ 245 റൺസാണ് പഞ്ചാബ് നേടിയത്.

dot image

ശ്രേയസ് അയ്യരുടെ വെടിക്കെട്ട് പ്രകടനത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ പഞ്ഞിക്കിട്ട് പഞ്ചാബ് കിങ്‌സ്. 20 ഓവറിൽ 245 റൺസാണ് പഞ്ചാബ് നേടിയത്. അയ്യർ 36 പന്തിൽ ആറുവീതം സിക്‌സും ഫോറും അടക്കം 82 റൺസ് നേടി. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ പ്രിയാൻഷ് ആര്യ 13 പന്തിൽ 36 റൺസുമായി തിളങ്ങി. പ്രഭ്സിമ്രാൻ 42 റൺസ് നേടിയും നേഹൽ വദ്ഹേര 27 റൺസ് നേടിയും സ്റ്റോയിൻസ് 34 റൺസ് നേടിയും ടോട്ടലിലേക്ക് മികച്ച സംഭാവന നൽകി.

ഹൈദരാബാദിന് വേണ്ടി ഹർഷൽ പട്ടേൽ നാലുവിക്കറ്റ് നേടി. നേരത്തെ ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തിരഞ്ഞെടുക്കുയായിരുന്നു. ആദ്യ മത്സരം ജയിച്ച് ബാക്കി നാലുമത്സരങ്ങളും തോറ്റ ഹൈദരാബാദ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. നാല് മത്സരങ്ങളിൽ മൂന്ന് ജയമുള്ള പഞ്ചാബ് ആറാം സ്ഥാനത്താണ്.

Content Highlights: punjab kings vs sunrisers hyderabad

dot image
To advertise here,contact us
dot image