
പഞ്ചാബ് കിങ്സിനെതിരെ 141 റണ്‍സ് നേടിയ അഭിഷേക് ശര്‍മ കുറിച്ചത് ചരിത്രം. 55 പന്തുകളില്‍ 141 റണ്‍സ് നേടിയ താരം ഐപിഎല്‍ ചരിത്രത്തില്‍ ഒരിന്ത്യക്കാരന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന റെക്കോര്‍ഡ് കൂടിയാണ് സ്വന്തമാക്കിയത്. വെറും 55 പന്തുകളില്‍ 14 ഫോറുകളും 10 സിക്‌സുകളും സഹിതമാണ് താരം നേടിയത്.
ആര്‍സിബിക്കെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിനായി 69 പന്തുകളില്‍ പുറത്താവാതെ 132* റണ്‍സ് നേടിയ കെ എല്‍ രാഹുലായിരുന്നു ഇന്ത്യന്‍ താരങ്ങളില്‍ ഉയര്‍ന്ന വ്യക്തിഗത ഐപിഎല്‍ സ്കോറിന്‍റെ റെക്കോര്‍ഡ് ഇതുവരെ കാത്തുസൂക്ഷിച്ചിരുന്നത്. 2020ല്‍ ദുബായില്‍ വച്ചായിരുന്നു രാഹുലിന്‍റെ ഈ നേട്ടം.
അതേ സമയം ഐപിഎല്ലില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിന്‍റെ റെക്കോര്‍ഡ് ക്രിസ് ഗെയ്‌ലിന്‍റെ പേരിലാണ്. ആര്‍സിബിക്ക് വേണ്ടി 2013 ൽ പൂനെ വാരിയേഴ്‌സിനെതിരെ പുറത്താവാതെ നേടിയ 175* റണ്‍സാണ് അത്.
രണ്ടാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്കോറിന്‍റെ റെക്കോര്‍ഡ് ബ്രണ്ടന്‍ മക്കല്ലത്തിനാണ്. 2008ലെ ഐപിഎല്‍ കന്നി സീസണില്‍ ഉദ്ഘാടന മത്സരത്തില്‍ ആര്‍സിബിക്കെതിരെയായിരുന്നു അന്ന് കെകെആര്‍ താരമായിരുന്ന മക്കല്ലത്തിന്‍റെ വെടികെട്ട്. ബ്രണ്ടന്‍ മക്കല്ലം അന്ന് പുറത്താവാതെ 158* റണ്‍സ് അടിച്ചുകൂട്ടി, പട്ടികയിൽ മൂന്നമത് ഇന്നലെ അഭിഷേക് നടത്തിയ വെടിക്കെട്ടാണ്.
സെഞ്ച്വറി വെടിക്കെട്ടുമായി അഭിഷേക് ശർമ നിറഞ്ഞാടിയപ്പോൾ എട്ടുവിക്കറ്റിനാണ് ജയം. പഞ്ചാബ് സൂപ്പർ കിങ്‌സ് ഉയർത്തിയ 245 റൺസ് വിജയ ലക്ഷ്യം ഒമ്പത് പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. അഭിഷേക് 55 പന്തിൽ 14 ഫോറും 10 സിക്‌സും അടക്കം 141 റൺസ് നേടി. ഹൈദരാബാദിൻറെ മറ്റൊരു ഓപണർ ട്രാവിസ് ഹെഡ് 37 പന്തിൽ 66 റൺസുമായി തകർപ്പൻ വെടിക്കെട്ട് നടത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് 20 ഓവറിൽ 245 റൺസാണ് നേടിയത്. ശ്രേയസ് അയ്യർ 36 പന്തിൽ ആറുവീതം സിക്‌സും ഫോറും അടക്കം 82 റൺസ് നേടി. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ പ്രിയാൻഷ് ആര്യ 13 പന്തിൽ 36 റൺസുമായി തിളങ്ങി. പ്രഭ്സിമ്രാൻ 42 റൺസ് നേടിയും നേഹൽ വദ്ഹേര 27 റൺസ് നേടിയും സ്റ്റോയിൻസ് 34 റൺസ് നേടിയും ടോട്ടലിലേക്ക് മികച്ച സംഭാവന നൽകി.
Content Highlights: Abhishek Sharma create history