
സോഷ്യൽ മീഡിയയിൽ തരംഗമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. കെ കെ ആർ താരങ്ങളായ നരെയ്നും ഹർഷിത് റാണയും വരുൺ ചക്രവർത്തിയും മൊയീൻ അലിയുമൊക്കെ ഉൾപ്പെടുന്ന ഒരു ചിത്രമാണ് ക്ലബ് പങ്കുവെച്ചിട്ടുള്ളത്. 61 ഡോട്ട് ബോൾ, 30500 മരങ്ങൾ, എക്കോ ഫ്രണ്ട്‌ലി നൈറ്റ്സ് എന്നാണ് ക്യാപ്‌ഷനായി ഇതിന് കൊടുത്തിരിക്കുന്നത്.
താരങ്ങൾ മരങ്ങൾ വാഹനത്തിൽ കൊണ്ടുവന്നു നടുന്ന ചിത്രം സൂചിപ്പിക്കുന്നത് ചെന്നൈക്കെതിരെയുള്ള മത്സരത്തിലെ ഡോട്ട് ബോളുകളെയാണ്. കഴിഞ്ഞ ചെന്നൈയ്‌ക്കെതിരെയുള്ള മത്സരത്തിൽ 61 ഡോട്ട് ബോളുകളാണ് കൊൽക്കത്ത എറിഞ്ഞത്. ഐപിഎല്ലിൽ എറിയുന്ന ഓരോ ഡോട്ട് ബോളുകൾക്കും 500 വീതം മരങ്ങൾ നടുന്ന പദ്ധതി ബിസിസിഐ അവതരിപ്പിച്ചിരുന്നു. സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
അതേ സമയം എം എസ് ധോണി ചെന്നൈയുടെ ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ചെന്നൈ സൂപ്പർ കിങ്സ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം. 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ നേടിയ 103 റൺസ് കൊൽക്കത്ത 59 പന്തുകൾ ബാക്കി നിൽക്കെ ഒമ്പത് വിക്കറ്റിന് മറികടന്നു. ചെന്നൈയുടെ തുടർച്ചയായ അഞ്ചാം തോൽവി കൂടിയായിരുന്നു ഇത്.
Content highlights: kkr tree post viral about chennai super kings match