'ചെന്നൈയുടെ ബാറ്റിങ്ങിൽ ആദ്യ ആറോവറിൽ 60 റൺസ് പ്രതീക്ഷിക്കരുത്'; പരിമിതി സമ്മതിച്ച് ധോണി

ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിങ് പ്രകടനത്തിൽ പ്രതികരണവുമായി ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി

dot image

ബാറ്റിങ് പ്രകടനത്തിൽ പ്രതികരണവുമായി ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി. ആദ്യ 6 ഓവറിൽ 60 റൺസ് ഈ ലൈനപ്പിൽനിന്നു പ്രതീക്ഷിക്കാനാകില്ലെന്നും പവർഹിറ്റർമാരുള്ള ബാറ്റിങ് ഓർഡറല്ല ചെന്നൈയുടേതെന്നും ധോണി പറഞ്ഞു. പിച്ചിന്റെ സാഹചര്യമനുസരിച്ച് കളിക്കുകയും ക്ലാസിക് ഷോട്ടുകളിലൂടെ സ്കോറുയർത്തുകയും ചെയ്യുന്ന ഓപ്പണർമാരാണ് ടീമിലുള്ളതെന്നും ധോണി കൂട്ടിച്ചേർത്തു.

അതേ സമയം സീസണിൽ മോശം പ്രകടനമാണ് ചെന്നൈ പുറത്തെടുക്കുന്നത്. മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരം ജയിച്ചപ്പോൾ പിന്നീടുള്ള അഞ്ചുമത്സരങ്ങളും തോറ്റു. ധോണി ക്യാപ്റ്റനായി തിരിച്ചെത്തിയ കഴിഞ്ഞ മത്സരത്തിൽ 9 വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് മാത്രം നേടാനായ ചെന്നൈ ഹോം ഗ്രൗണ്ടിലെ തങ്ങളുടെ ഏറ്റവും മോശം ടീം സ്കോറാണ് നേടിയത്. 10.1 ഓവറിൽ 2 വിക്കറ്റിന്റെ മാത്രം നഷ്ടത്തിൽ കൊൽക്കത്ത അനായാസം വിജയമുറപ്പിക്കുകയും ചെയ്തു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സുമായി നാളെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

Content Highlights: Fight between Travis Head, Maxwell & Stoinis in IPL

dot image
To advertise here,contact us
dot image