'സഞ്ജു… എന്റെ ഹൃദയമിടിപ്പ് ഒന്ന് പരിശോധിക്കൂ'; ജയ്പൂരിലെ ചൂട് കോഹ്‍ലിക്ക് തിരിച്ചടിയായോ?

ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുകയാണ്

dot image

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് - ബെം​ഗളൂരു റോയൽ ചലഞ്ചേഴ്സ് മത്സരത്തിനിടെ രസകരമായി സഞ്ജു സാംസൺ - വിരാട് കോഹ്‍ലി സൗഹൃദം. രാജസ്ഥാൻ സ്പിന്നർ വാനിന്ദു ഹസരങ്ക എറിഞ്ഞ 15-ാം ഓവറിലെ നാലാം പന്തിൽ കോഹ്‍ലി രണ്ട് റൺസിനായി ഓടിയപ്പോഴാണ് സംഭവം. രണ്ടാം റൺസ് പൂർത്തിയാക്കി സ്ട്രൈക്കർ എൻഡിൽ എത്തിയ ഉടൻ തന്നെ കോഹ്‍ലി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. അപ്പോൾ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസനോട് തന്റെ ഹൃദയമിടിപ്പ് പരിശോധിക്കാൻ കോഹ്‍ലി ആവശ്യപ്പെട്ടു.

ഇരുവരും തമ്മിലുള്ള സംസാരം സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്തു. എന്റെ ഹൃദയമിടിപ്പ് പരിശോധിക്കൂ. കോഹ്‍ലി സഞ്ജുവിനോട് ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി ഹൃദയമിടിപ്പിന് കുഴപ്പമൊന്നുമില്ല എന്നാണ് സഞ്ജു കോഹ്‍ലിയോട് പറഞ്ഞത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുകയാണ്. 15-ാം ഓവറിലെ അവസാന രണ്ട് പന്തുകൾ കൂടി എറിഞ്ഞതിന് പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടൈം ഔട്ട് ഇടവേള ആവശ്യപ്പെടുകയും ചെയ്തു. ജയ്പൂരിലെ കനത്ത ചൂടാണ് കോഹ്‍ലിയെ ബുദ്ധിമുട്ടിലാക്കിയതെന്നാണ് വിലയിരുത്തൽ.

മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു ഒമ്പത് വിക്കറ്റിന് വിജയിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. 47 പന്തിൽ 10 ഫോറും രണ്ട് സിക്സറും സഹിതം 75 റൺസെടുത്ത യശസ്വി ജയ്സ്വാളാണ് രാജസ്ഥാൻ നിരയിലെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ 17.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ആർസിബി ലക്ഷ്യത്തിലെത്തി.

33 പന്തിൽ അഞ്ച് ഫോറും ആറ് സിക്സറും സഹിതം 65 റൺസെടുത്ത ഫിൽ സോൾട്ടാണ് ആർസിബിയുടെ തുടക്കം ​ഗംഭീരമാക്കിയത്. 45 പന്തിൽ നാല് ഫോറും രണ്ട് സിക്സറും സഹിതം പുറത്താകാതെ 62 റൺസെടുത്ത വിരാട് കോഹ്‍ലി സോൾട്ടിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ 92 റൺസ് പിറന്നു. 28 പന്തിൽ അഞ്ച് ഫോറും ഒരു സിക്സറും സഹിതം 40 റൺസെടുത്ത ദേവ്ദത്ത് പടിക്കലിന്റെ സംഭാവനയും ആർസിബി വിജയത്തിൽ നിർണായകമായി. കോഹ്‍ലിയുമൊത്ത് രണ്ടാം വിക്കറ്റിൽ 83 റൺസാണ് പടിക്കൽ കൂട്ടിച്ചേർത്തത്.

Content Highlights: Virat Kohli asks Sanju Samson to check his 'heartbeat' mid-match

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us