ആ കുറിപ്പ് മത്സര ദിവസം രാവിലെ എഴുതിയത്; ഹെഡിന്റെ ട്രോളിന് മറുപടിയുമായി അഭിഷേക്; വീഡിയോ

സെഞ്ച്വറി ആഘോഷത്തെ ട്രോളിയ ഓപ്പണിങ് പങ്കാളിയായ ഓസീസ് താരം ട്രാവിസ് ഹെഡിന് മറുപടിയുമായി താരം രംഗത്ത്

dot image

അഭിഷേക് ശർമയുടെ കുറിപ്പ് ഉയർത്തികാട്ടിയുള്ള സെഞ്ച്വറി ആഘോഷത്തെ ട്രോളിയ ഓപ്പണിങ് പങ്കാളിയായ ഓസീസ് താരം ട്രാവിസ് ഹെഡിന് മറുപടിയുമായി താരം രംഗത്ത്. ഹെഡ് കളിയാക്കിയത് പോലെ താൻ ആറുമത്സരങ്ങളായി ഇത് പോക്കറ്റിലിട്ട് നടന്നിട്ടില്ലെന്നും മത്സര ദിവസം രാവിലെ മാത്രമാണ് ആ കുറിപ്പ് എഴുതിയത്തെന്നും അഭിഷേക് പ്രതികരിച്ചു.

മത്സരത്തിൽ സെഞ്ചറി തികച്ചതിന് പിന്നാലെ അഭിഷേക് ശർമ ഉയർത്തിക്കാട്ടിയ കുറിപ്പ് കഴിഞ്ഞ ആറു മത്സരങ്ങളായി അദ്ദേഹം പോക്കറ്റിലിട്ട് നടക്കുകയാണെന്ന് ഹെഡ് പറഞ്ഞു. അത് ഇപ്പോഴെങ്കിലും പുറത്തെടുത്തതിൽ സന്തോഷമുണ്ടെന്നും നർമ സ്വരത്തിൽ ഹെഡ് പറഞ്ഞു.

This one is for Orange Army എന്നെഴുതിയ ചെറിയ കുറിപ്പാണ് അഭിഷേക് ശർമ ഉയർത്തികാട്ടിയത്. ഇതേക്കുറിച്ചാണ് ട്രാവിസ് ഹെഡിന്റെ പ്രതികരണം. 55 പന്തിൽ 141 റൺസെടുത്താണ് വിജയത്തിനരികെ പുറത്തായത്. 14 ഫോറും 10 സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്സ്. 40 പന്തിലാണ് താരം സെഞ്ച്വറി കടന്നത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നമത്തെ വ്യക്തിഗത സ്കോറും ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറുമാണ് അഭിഷേക് ഇന്നലെ നേടിയത്.

അഭിഷേകിന്റെ മികവിൽ നാല് തുടർതോൽവികളിൽ സീസണിൽ പിറകെ പോയ സൺറൈസേഴ്സ് ഹൈദരാബാദ് ഹൈദരാബാദിന് തിരിച്ചുവരാനും കഴിഞ്ഞു. നിലവിൽ ആറ് മത്സരങ്ങളിൽ നിന്ന് നാല് തോൽവിയും രണ്ട് ജയവുമായി ചെന്നൈയ്ക്കും മുംബൈയ്ക്കും മുന്നിൽ ഒമ്പതാം സ്ഥാനത്താണ്.

സെഞ്ച്വറി വെടിക്കെട്ടുമായി അഭിഷേക് ശർമ നിറഞ്ഞാടിയപ്പോൾ എട്ടുവിക്കറ്റിനാണ് ജയം. പഞ്ചാബ് സൂപ്പർ കിങ്‌സ് ഉയർത്തിയ 245 റൺസ് വിജയ ലക്ഷ്യം ഒമ്പത് പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. അഭിഷേക് 55 പന്തിൽ 14 ഫോറും 10 സിക്‌സും അടക്കം 141 റൺസ് നേടി. ഹൈദരാബാദിൻറെ മറ്റൊരു ഓപണർ ട്രാവിസ് ഹെഡ് 37 പന്തിൽ 66 റൺസുമായി തകർപ്പൻ വെടിക്കെട്ട് നടത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് 20 ഓവറിൽ 245 റൺസാണ് നേടിയത്. ശ്രേയസ് അയ്യർ 36 പന്തിൽ ആറുവീതം സിക്‌സും ഫോറും അടക്കം 82 റൺസ് നേടി. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ പ്രിയാൻഷ് ആര്യ 13 പന്തിൽ 36 റൺസുമായി തിളങ്ങി. പ്രഭ്സിമ്രാൻ 42 റൺസ് നേടിയും നേഹൽ വദ്ഹേര 27 റൺസ് നേടിയും സ്റ്റോയിൻസ് 34 റൺസ് നേടിയും ടോട്ടലിലേക്ക് മികച്ച സംഭാവന നൽകി.

Content Highlights: abhishek sharma responds to Head's troll; Video on ipl century celebration

dot image
To advertise here,contact us
dot image