
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ തിരിച്ചുവരവ്. ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ചു. ലഖ്‌നൗ ഉയർത്തിയ 166 റൺസ് 19 .1 ഓവറിൽ ലക്ഷ്യം കണ്ടു. ചെന്നൈയ്ക്ക് വേണ്ടി ശിവം ദുബെ 42 റൺസും രചിൻ രവീന്ദ്ര 37 റൺസും നേടി. അവസാന ഓവറുകളിൽ മഹേന്ദ്ര സിങ് ധോണിയുടെ വെടിക്കെട്ടും നിർണായകമായി. 11 പന്തിൽ 25 റൺസാണ് നേടിയത്. ചെന്നൈയ്ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ ഷെയ്ഖ് മുഹമ്മദ് 27 റൺസ് നേടി.
നേരത്തെ ചെന്നൈ ബോളർമാർ നന്നായി പന്തെറിഞ്ഞപ്പോൾ ലഖ്‌നൗ 166 റൺസിൽ ഒതുങ്ങി. റിഷഭ് പന്ത് 49 പന്തിൽ 63 റൺസ് നേടി. നാല് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. മിച്ചൽ മാർഷ് 30 റൺസ് നേടി. ബദോനി 22 റൺസും സമദ് 25 റൺസും നേടി. മറ്റാർക്കും തിളങ്ങാനായില്ല. പതിരാനയും ജഡേജയും രണ്ട് വിക്കറ്റ് വീതം നേടി. ജയത്തോടെ സീസണിൽ തിരിച്ചുവരവ് നടത്താൻ ചെന്നൈയ്ക്കായി.
Content Highlights:csk beat lsg