
ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ഇപ്പോൾ നടക്കാനിരിക്കുന്ന ചെന്നൈ സൂപ്പർ കിങിസിന്റെ ഇലവനെ പ്രഖ്യാപിച്ചപ്പോൾ ആരാധകരൊന്ന് ഞെട്ടി. ഓപ്പണറായി രചിൻ രവീന്ദ്രയ്‌ക്കൊപ്പം ഇറങ്ങുന്ന താരത്തിന്റെ പേര് കേട്ടാണ് ആ ഞെട്ടൽ. ഷെയ്ഖ് റഷീദ് എന്നാണ് പേര്. താരം ഇതുവരെ ഐപിഎൽ അരങ്ങേറ്റം നടത്തിയിട്ടില്ല.
ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ടീമിലുണ്ടായിരുന്ന താരമാണ് ഷെയ്ഖ് റഷീദ്. മെഗാ ലേലത്തിൽ 30 ലക്ഷം രൂപയ്ക്ക് സിഎസ്‌കെ വാങ്ങിയ ആന്ധ്രാപ്രദേശിൽ നിന്നുള്ള ബാറ്റ്‌സ്മാൻ. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ 19 മത്സരങ്ങളിൽ നിന്ന് 1204 റൺസ് നേടിയിട്ടുണ്ട്. ഇതിൽ ഏഴ് അർധ സെഞ്ചുറികളും രണ്ട് സെഞ്ച്വറികളും ഉൾപ്പെടുന്നു. 17 ടി 20 മാച്ചുകളിൽ നിന്ന് ഒരു സെഞ്ച്വറി ഉൾപ്പെടെ 351 റൺസ് നേടിയിട്ടുണ്ട്. 2022 അണ്ടർ 19 ലോകകപ്പ് ഫൈനലിൽ അർധ സെഞ്ച്വറി നേടിയിരുന്നു.
അതേ സമയം ടോസ് നേടിയ സിഎസ്‌കെ ക്യാപ്റ്റൻ എംഎസ് ധോണി ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. ആര്‍ അശ്വിനും ഡെവോണ്‍ കോണ്‍വേയും പുറത്തായി. ഷെയ്ഖ് റഷീദ്, ജാമി ഓവര്‍ടോണ്‍ എന്നിവര്‍ ടീമിലെത്തി. ലഖ്‌നൗ ഒരു മാറ്റം വരുത്തി. മിച്ചല്‍ മാര്‍ഷ് തിരിച്ചെത്തി. ഹിമത് സിംഗ് പുറത്തായി.
Content Highlights: Dhoni's final pick in place of Ruturaj; Who is that 20-year-old debutant Shaik Rasheed