ഒടുവിൽ പന്തിന്റെ സെൻസിബിൾ ഇന്നിങ്‌സ്; ഗോയങ്കയ്ക്ക് ആശ്വസിക്കാം

ഒടുവിൽ ലഖ്‌നൗ സൂപ്പർ ജയൻറ്സ് ക്യാപ്റ്റൻ റിഷഭ് പന്ത് ഫോമിലെത്തി

dot image

ഒടുവിൽ ലഖ്‌നൗ സൂപ്പർ ജയൻറ്സ് ക്യാപ്റ്റൻ റിഷഭ് പന്ത് ഫോമിലെത്തി. ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ മറ്റ് ബാറ്റർമാരെല്ലാം നിരാശയാക്കിയപ്പോൾ അവസരത്തിനൊത്തുയർന്ന് റിഷഭ് പന്ത്. താരം 49 പന്തിൽ 63 റൺസ് നേടി. നാല് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.

ഈ സീസണിൽ താരം നടത്തുന്ന ആദ്യത്തെ സെൻസിബിൾ ഇന്നിങ്‌സ് ആയിരുന്നു ഇത്. കഴിഞ്ഞ മത്സരത്തിൽ ൽ ഏയ്ഡൻ മാർക്രമിനൊപ്പം ഓപ്പണറായി ഇറങ്ങിയ താരം 18 പന്തിൽ 21 റൺസാണ് നേടിയത്. രണ്ട് ഫോറുകളും നേടി. ഇതിന് മുമ്പുള്ള അഞ്ചുമത്സരങ്ങളിൽ താരം 19 റൺസ് മാത്രമാണ് നേടിയത്.

ഈ മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന് നിക്കോളാസ് പൂരനെയും ഏയ്ഡൻ മാർക്രമിനെയും തുടക്കത്തിൽ നഷ്ടമായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെല്ലാം സ്ഥിരതയുള്ള പ്രകടനം കാഴ്ച വെച്ച പൂരൻ 8 റൺസെടുത്തും മാർക്രം 6 റൺസെടുത്തും മടങ്ങിയപ്പോൾ സ്കോർ ചലിപ്പിച്ചത് പന്തും മാർഷും ചേർന്നായിരുന്നു.

ഒടുവിൽ 30 റൺസെടുത്ത് മാർഷും മടങ്ങി. തുടർന്ന് ബദോനിക്കും സമദിനും ഒപ്പം പന്ത് തന്നെ സ്കോർ ചലിപ്പിച്ചു. ബദോനി 22 റൺസും സമദ് 25 റൺസും നേടി. ചെന്നൈയ്ക്ക് വേണ്ടി ജഡേജ രണ്ടും ഖലീലും കാംബോജും ഓരോ വിക്കറ്റ് വീതവും നേടി.

Content Highlights:Rishab Pant innings vs csk

dot image
To advertise here,contact us
dot image