കൊൽക്കത്തയെ എറിഞ്ഞിട്ട ചഹൽ മാജിക്ക്; ബ്രഹ്‌മാസ്‌ത്രം വിട്ടുകളഞ്ഞതിൽ രാജസ്ഥാൻ ഇപ്പോൾ ഖേദിക്കുന്നുണ്ടാകും

കഴിഞ്ഞ സീസണുകളിൽ രാജസ്ഥാൻ റോയൽസിന്റെ വിശ്വസ്ത താരമായിരുന്ന ചഹലിനെ ലേലത്തിൽ അവർ വിട്ടുകളയുകയായിരുന്നു

dot image

ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കംബാക്കായി കൊൽക്കത്തയ്‌ക്കെതിരെ പഞ്ചാബ് സൂപ്പർ കിങ്സ് തിരിച്ചുവരുമ്പോൾ മുന്നിൽ നിന്ന് നയിച്ചത് അവരുടെ മാന്ത്രിക സ്പിന്നർ യുസ്വേന്ദ്ര ചഹലായിരുന്നു. മാറിയ ടി 20 കാലത്ത് ഭേദിക്കാൻ എളുപ്പമായ 111 റൺസ് എന്ന സ്കോർ കൊൽക്കത്ത പ്രതിരോധിക്കുന്നത് ചഹലിന്റെ മാന്ത്രിക പ്രകടനത്തിൽ കൂടിയായിരുന്നു.

നാലോവർ എറിഞ്ഞ താരം 28 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടി. ഓപ്പണർമാരായ ഡീ കോക്കും സുനിൽ നരെയ്നും നേരത്തെ മടങ്ങിയപ്പോൾ ക്രീസിൽ നിലയുറപ്പിച്ച രഹാനെയെയും രഘുവൻഷിയെയും മടക്കി അയച്ചത് ചഹലായിരുന്നു. ശേഷം കൂറ്റനടിക്കാരൻ റിങ്കുസിംഗിനെയും രമൺദീപ് സിങ്ങിനെയും പുറത്താക്കി.

അതേ സമയം കഴിഞ്ഞ സീസണുകളിൽ രാജസ്ഥാൻ റോയൽസിന്റെ വിശ്വസ്ത താരമായിരുന്ന ചഹലിനെ ലേലത്തിൽ അവർ വിട്ടുകളയുകയായിരുന്നു. അങ്ങനെയാണ് പഞ്ചാബ് 18 കോടിക്ക് ചഹലിനെ സ്വന്തമാക്കുന്നത്. ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരത്തെ വിട്ടുകളഞ്ഞതിൽ രാജസ്ഥാൻ തീർച്ചയായും ഇപ്പോൾ ഖേദിക്കുന്നുണ്ടാവും.

content highlights:Chahal magic for punjab kings vs kkr

dot image
To advertise here,contact us
dot image