
ഐപിഎല്ലിലെ മാക്സ് വെല്ലിന്റെ മോശം ഫോം തുടരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഇന്നത്തെ മത്സരത്തിലും താരം നിരാശപ്പെടുത്തി. ഇന്ന് പത്ത് ബോളിൽ ഏഴ് റൺസാണ് നേടിയത്. ഈ സീസണിൽ ആകെ 6 സീസണിൽ 41 റൺസാണ് നേടിയത്. ബൗളിങ്ങിലും താരം ഇതുവരെ തിളങ്ങിയിട്ടില്ല.
കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 93 മാത്രമാണ് മാക്സ് വെൽ നേടിയിരുന്നത്. ശരാശരിയിലായിരുന്നു അത്. ബൗളിങ്ങിലും മോശം ഫോമായിരുന്ന താരത്തെ അന്നത്തെ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മാറ്റിനിർത്തിയിരുന്നു. ഈ സീസണിൽ 4.2 കോടിക്കാണ് പഞ്ചാബ് വാങ്ങിയത്. അതിന് മുമ്പ് 2024 ൽ 11 കോടിക്കാണ് ആർസിബി സ്വന്തമാക്കിയത്.
content highlights: Glenn Maxwell poor form in ipl continue