'അവസാനം വരെ ബാറ്റ് ചെയ്യാനും മത്സരം ഫിനിഷ് ചെയ്യാനും ഞാൻ ആ​ഗ്രഹിച്ചു': ശിവം ദുബെ

'ചെന്നൈയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു'

dot image

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മികച്ച പ്രകടനത്തിൽ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് താരം ശിവം ദുബെ. 'ഈ മത്സരം എനിക്ക് ഏറെ പ്രധാനപ്പെട്ടതായിരുന്നു. തുടർച്ചയായി അഞ്ച് തോൽവികൾ ചെന്നൈ ടീം നേരിട്ടു. അത് ചെന്നൈയുടെ ശൈലിയല്ല. അവസാനം വരെ ബാറ്റ് ചെയ്യാൻ ഞാൻ ആ​ഗ്രഹിച്ചു. മത്സരം ഫിനിഷ് ചെയ്യണമെന്നായിരുന്നു മറ്റൊരു ആ​ഗ്രഹം. അത് ഞാൻ ചെയ്തു.' ശിവം ദുബെ മത്സരശേഷം പ്രതികരിച്ചു.

'ചെന്നൈയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. ജഡേജയും വിജയ് ശങ്കറും പുറത്തായി. മത്സരം മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിച്ചു. അതായിരുന്നു എൻ്റെ പ്ലാൻ. എംഎസ് ധോണി വന്ന് വേ​ഗത്തിൽ റൺസ് നേടാൻ തുടങ്ങിയത് എൻ്റെ ജോലി എളുപ്പമാക്കി. ഞാൻ എൻ്റെ വിക്കറ്റ് നഷ്ടപ്പെടുത്താതിരിക്കാൻ ശ്രമിച്ചു. പന്ത് അധികം ശക്തിയായി അടിക്കാതിരിക്കുക എന്നതായിരുന്നു എന്റെ ലളിതമായ പ്ലാൻ.' ശിവം ദുബെ വ്യക്തമാക്കി.

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ചെന്നൈ സൂപ്പർ കിങ്സ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സ് 168 റൺസെടുത്ത് ലക്ഷ്യത്തിലെത്തി. 37 പന്തിൽ പുറത്താകാതെ 43 റൺസ് നേടിയ ശിവം ദുബെയുടെ പ്രകടനം ചെന്നൈ വിജയത്തിൽ നിർണായകമായി.

Content Highlights: I could bat until the end, wanted to finish the game: Shivam Dube

dot image
To advertise here,contact us
dot image