
കൊൽക്കത്തൻ ബോളർമാർ മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ പഞ്ചാബ് സൂപ്പർ കിങ്സിന് സ്വന്തം മണ്ണിൽ കുറഞ്ഞ ടോട്ടൽ. 15. 3 ഓവറിൽ 111 റൺസിന് ഓൾ ഔട്ടായി. ഓപണർമാരായ പ്രിയൻഷ് ആര്യ, പ്രഭ് സിമ്രാൻ എന്നിവർ തുടക്കത്തിൽ നടത്തിയ വെടിക്കെട്ടുകളുടെ ബലത്തിൽ മികച്ച ടോട്ടലിലേക്ക് കടക്കുമെന്ന് കരുതിയെങ്കിലും എല്ലാവരും എളുപ്പത്തിൽ മടങ്ങി.
ആര്യ 22 റൺസെടുത്തും പ്രഭ് സിമ്രാൻ 30 റൺസെടുത്തും പുറത്തായി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഉൾപ്പടെ ആർക്കും തിളങ്ങാനായില്ല. കൊൽക്കത്തയ്ക്ക് വേണ്ടി ഹർഷിത് റാണ മൂന്ന് വിക്കറ്റും സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.സീസണിലെ നാലാം ജയം ലക്ഷ്യമിട്ടാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. റൺ റേറ്റിന്റെ ചെറിയ വ്യത്യാസത്തിൽ കൊൽക്കത്ത അഞ്ചാം സ്ഥാനത്തും പഞ്ചാബ് ആറാം സ്ഥാനത്തുമാണ്.
content highlights: kolkata knight riders vs punjab kings match