
കഴിഞ്ഞ തവണ കിരീടം നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായിരുന്നു ശ്രേയസ് അയ്യർ. എന്നാൽ ഇത്തവണ പാളയം മാറി പഞ്ചാബ് കിങ്സിലെത്തി. 26. 75 കോടിക്കായിരുന്നു ആ ലേലം. ടീം മാറാൻ പല കാരണങ്ങളുണ്ടായിരുന്നുവെന്നാണ് അയ്യർ പറഞ്ഞത്. ശേഷം ഐപിഎൽ 2025 സീസണിൽ മിന്നും പ്രകടനമാണ് അയ്യർ നടത്തിയത്. അഞ്ചുമത്സരങ്ങളിൽ നിന്ന് 250 റൺസ് നേടി.
ടീമിനെ അഞ്ചുമത്സരങ്ങളിൽ നിന്ന് മൂന്ന് ജയങ്ങളുമായി ആറാം സ്ഥാനത്തെത്തിച്ചു. എന്നാൽ ഇന്നത്തെ കൊൽക്കത്തയ്ക്കെതിരെയുള്ള മത്സരത്തിൽ മികച്ച് കളിക്കാൻ താരത്തിനായില്ല. താൻ കിരീടം നേടിക്കൊടുത്ത മുൻ ടീമിനെതിരെ പലതും തെളിയിക്കാനുള്ള അവസരമായിട്ടും രണ്ട് പന്തിൽ പൂജ്യം റൺസെടുത്ത് മടങ്ങി. ഹർഷിത് റാണയുടെ പന്തിൽ രമൺ ദീപിന് ക്യാച് നൽകിയാണ് മടക്കം.
അയ്യരെ പോലെ തന്നെ ജോഷ് ഇൻഗിൾസും എളുപ്പത്തിൽ മടങ്ങി. ഓപണർമാരായ പ്രിയൻഷ് ആര്യ, പ്രഭ് സിമ്രാൻ എന്നിവർ തുടക്കത്തിൽ നടത്തിയ വെടിക്കെട്ടുകളുടെ ബലത്തിൽ ആറോവറിൽ 54 റൺസിന് നാല് എന്ന നിലയിലാണ് പഞ്ചാബ്. ആര്യ 22 റൺസെടുത്തും പ്രഭ് സിമ്രാൻ 30 റൺസെടുത്തും പുറത്തായി.
content highlights: Unable to show strength against the previous team that won the title; Punjab captain Iyer out for duck