റൺ ഔട്ട് ദൗർഭാഗ്യം; രാജസ്ഥാനെതിരെ കരുൺ നായർക്ക് നിരാശ; പൂജ്യത്തിന് പുറത്ത്

കഴിഞ്ഞ മത്സരത്തിൽ 40 പന്തിൽ 89 റൺസ് നേടി വരവറിയിച്ചിരുന്നു

dot image

രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയിറങ്ങിയ മലയാളി താരം കരുൺ നായർക്ക് നിരാശ. സ്കോർ ബോർഡിൽ ഒരു റൺ പോലും ചേർക്കാനാവാതെ താരം റൺ ഔട്ടായി. ഓപ്പണർ ജെയ്ക്ക് ഫ്രേസർ-മക്ഗുർക്കിന്റെ വിക്കറ്റ് നഷ്ടമായതിന് ശേഷമാണ് കരുൺ ക്രീസിലെത്തിയത്.

ശേഷം ആർച്ചറിനെതിരെ മൂന്ന് പന്തുകളിൽ പൂജ്യം റൺസ് സ്കോർ ചെയ്ത ശേഷം സ്ട്രൈക്ക് മാറി. തൊട്ടടുത്ത സന്ദീപിന്റെ ഓവറിൽ മറുവശത്തുണ്ടായിരുന്ന അഭിഷേക് പോറൽ സിംഗിളിന് ശ്രമം നടത്തിയെങ്കിലും പിന്നീട് പിന്തിരിഞ്ഞു. ഇതോടെ നോൺ സ്‌ട്രൈക്കിലുണ്ടായിരുന്ന കരുൺ നായർ തിരികെ ഓടിയെങ്കിലും വാണിന്ദു ഹസരംഗയിൽ നിന്ന് ത്രോ സ്വീകരിച്ച് സന്ദീപ് വിക്കറ്റ് നേടിയെടുത്തു.

ഇതോടെ മുംബൈ ഇന്ത്യൻസിനെതിരായ കഴിഞ്ഞ മത്സരത്തിൽ 40 പന്തിൽ 89 റൺസ് നേടിയതിന് തൊട്ടുപിന്നാലെ, 33-കാരൻ മൂന്ന് പന്തിൽ പൂജ്യനായി പവലിയനിലേക്ക് മടങ്ങേണ്ടിവന്നു. പുറത്തായതിന് ശേഷം ഡ്രസ്സിംഗ് റൂമിൽ അദ്ദേഹം നിരാശനായി കാണപ്പെട്ടു. മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 17 ഓവർ പിന്നിടുമ്പോൾ 146 റൺസിന് അഞ്ചുവിക്കറ്റ് എന്ന നിലയിലാണ്. ഡൽഹിക്ക് വേണ്ടി അഭിഷേക് പോറൽ 49 റൺസും കെ എൽ രാഹുൽ 38 റൺസും ക്യാപ്റ്റൻ അക്‌സർ പട്ടേൽ 34 റൺസും നേടി.

Content Highlights: karun nair run out vs rajasthan royals in ipl

dot image
To advertise here,contact us
dot image