IPL ആണോ PSL ആണോ മികച്ചതെന്ന ചോദ്യം; IPL എന്നുത്തരം പറഞ്ഞ് ലാഹോർ ക്വാലണ്ടേഴ്സ് താരം

ഇന്ത്യൻ സൂപ്പർ ലീഗാണോ പാകിസ്താൻ സൂപ്പർ ലീഗാണോ മികച്ചത് എന്ന പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് വ്യത്യസ്ത മറുപടിയുമായി ഇംഗ്ലണ്ട് താരം സാം ബില്ലിങ്സ്.

dot image

ഇന്ത്യൻ സൂപ്പർ ലീഗാണോ പാകിസ്താൻ സൂപ്പർ ലീഗാണോ മികച്ചത് എന്ന പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് വ്യത്യസ്ത മറുപടിയുമായി
ഇംഗ്ലണ്ട് താരം സാം ബില്ലിങ്സ്. പിഎസ്എല്ലില്‍ ലാഹോ‍റിനായി കളിക്കുന്ന താരമായ ബില്ലിങ്സ് ലോകത്തെ ക്രിക്കറ്റ് ലീഗുകളിൽ ഏറ്റവും മികച്ചത് ഐപിഎൽ ആണ് എന്ന ഉത്തരമാണ് നൽകിയത്.

നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗുമായി പാകിസ്ഥാൻ സൂപ്പർ ലിഗ് ഒരു താരതമ്യവും അർഹിക്കുന്നില്ലെന്ന് മുൻ പാക് ക്യാപ്റ്റൻ റാഷിദ് ലത്തീഫ് പറഞ്ഞിരുന്നു. ഐപിഎൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച ലീഗായി കണക്കാക്കാമെന്നും എന്നാൽ പിഎസ്എൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ പോലും ഇല്ലെന്നും റാഷിദ് ലത്തീഫ് പ്രസ്താവിച്ചു. പാക്കിസ്താൻ സൂപ്പർ ലീഗ് തുടങ്ങുന്നതോടെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വ്യൂവർഷിപ്പ് കുറയുമെന്ന് പാകിസ്താൻ താരം ഹസൻ അലി പറഞ്ഞിരുന്നു. ഇതിന് മറുപടികൂടിയായിട്ടാണ് മുൻ ക്യാപ്റ്റന്റെ പരാമർശം.

സാധാരണ ഫെബ്രുവരി – മാർച്ച് മാസങ്ങളിലാണ് പാകിസ്താൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കാറുള്ളത്. എന്നാൽ ഇത്തവണ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനെ തുടർന്നാണ് പിഎസ്എല്ലിന്റെ സമയം മാറ്റിയത്. ഇതോടെയാണ് ഐപിഎലും പി എസ് എലും ഒരുമിച്ച് വന്നതും വലിയ തർക്കങ്ങളിലേക്ക് വഴി വെച്ചതും.

Content Highlights: sam billings- on ipl psl comparison

dot image
To advertise here,contact us
dot image