'രാഹുൽ വീണ്ടും വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടി കളിക്കുന്നു'; വിമർശനവുമായി പുജാര

രാജസ്ഥാനെതിരെ മധ്യനിര ബാറ്ററായി ക്രീസിലെത്തിയ രാഹുൽ 32 പന്തുകളിൽ നിന്ന് 38 റൺസാണ് നേടിയിരുന്നത്

dot image

ഡൽഹി ക്യാപിറ്റൽസ്-രാജസ്ഥാൻ റോയൽസ് മത്സരത്തിൽ ഡൽഹി താരമായ കെ.എൽ രാഹുലിന്റെ പ്രകടനത്തിൽ വിമർശനവുമായി ഇന്ത്യൻ സീനിയർ താരം ചേതേശ്വര്‍ പുജാര രാഹുലിന്‍റെ ബാറ്റിംഗിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയായിരുന്നു പൂജാരയുടെ വിമര്‍ശനം. രാജസ്ഥാനെതിരെ മധ്യനിര ബാറ്ററായി ക്രീസിലെത്തിയ രാഹുൽ 32 പന്തുകളിൽ നിന്ന് 38 റൺസാണ് നേടിയിരുന്നത്.

എന്നാൽ ഒരു സീനിയര്‍ താരമെന്ന നിലയിൽ 15-20 പന്തുകൾ നേരിട്ടതിന് ശേഷം കെ എൽ രാഹുൽ ആക്രമിച്ച് കളിക്കണം. രാജസ്ഥാനെതിരെ രാഹുൽ ആക്രമിച്ച് കളിക്കാൻ ശ്രമിക്കണമായിരുന്നു, പൂജാര കൂട്ടിച്ചേർത്തു. രാജസ്ഥനെതിരെയുള്ള മത്സരത്തിൽ താരം വിക്കറ്റ് പോവാതിരിക്കാനാണ് നോക്കിയതെന്നും എന്നാൽ അതിന് സാധിക്കാതെ അവസാനം പുറത്തായെന്നും കൂട്ടിച്ചേർത്തു.

അതേ സമയം സൂപ്പർ ഓവറിലേക്ക് കടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഡൽഹി ക്യാപിറ്റൽസ് തോൽപ്പിച്ചു . രാജസ്ഥാൻ സൂപ്പർ ഓവറിൽ 12 റൺസ് നേടിയപ്പോൾ ഡൽഹി രണ്ട് പന്തുബാക്കിനിൽക്കേ മറികടന്നു. ഡൽഹിക്ക് വേണ്ടി ഇരുപതാം ഓവറും സൂപ്പർ ഓവറും മികച്ച രീതിയിൽ എറിഞ്ഞ മിച്ചൽ സ്റ്റാർക്കും സൂപ്പർ ഓവറിൽ ഡൽഹിക്കായി ഇറങ്ങിയ രാഹുലും സ്റ്റബ്സുമാണ് കളി പിടിച്ചെടുത്തത്.

നേരത്തെ ഡൽഹി 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടിയപ്പോൾ രാജസ്ഥാൻ 20 ഓവറിൽ മൂന്ന് വിക്കറ്റിന് വേണ്ടി അതേ സ്കോർ നേടി. രാജസ്ഥാന് വേണ്ടി നിതീഷ് റാണയും യശ്വസി ജയ്‌സ്വാളും 51 റൺസ് നേടി. സഞ്ജു സാംസൺ 31 റൺസ് നേടി റിട്ടയർ ഹർട്ടായി മടങ്ങി. ജുറൽ 26 റൺസ് നേടി. ഡൽഹിക്ക് വേണ്ടി അഭിഷേക് പോറൽ 49 റൺസും കെ എൽ രാഹുൽ 38 റൺസും ക്യാപ്റ്റൻ അക്‌സർ പട്ടേൽ, സ്റ്റമ്പ്സ് എന്നിവർ 34 റൺസും നേടി. ജോഫ്രെ ആർച്ചർ രണ്ട് വിക്കറ്റ് നേടി.

Content Highlights: cheteshwar Pujara  on k l rahul ipl innings

dot image
To advertise here,contact us
dot image