
ഭാവിക്രിക്കറ്റിലെ ഗോട്ടുകളെ തിരഞ്ഞെടുത്ത് ന്യൂസിലാൻഡ് ഇതിഹാസ ക്രിക്കറ്റർ കെയ്ൻ വില്യംസൺ. വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത് , ജോ റൂട്ട് തുടങ്ങിയവർക്കൊപ്പം ഫാബ് ഫോർ പട്ടികയിലുള്ള വില്യംസണിനോട് അടുത്ത ഫാബ് ഫോർ ആരെന്ന് ചോദിച്ചാൽ ഫാബ് ഫൈവ് ഉത്തരമാണ് നൽകിയത്.
യശസ്വി ജയ്‌സ്വാൾ (ഇന്ത്യ), ശുഭ്മാൻ ഗിൽ (ഇന്ത്യ രച്ചിൻ രവീന്ദ്ര (ന്യൂസിലാൻഡ്), ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്), കാമറൂൺ ഗ്രീൻ (ഓസ്‌ട്രേലിയ) എന്നിവരാകും ഭാവി ക്രിക്കറ്റിന്റെ ഗോട്ടുകളെന്ന് വില്യംസൺ പറഞ്ഞു.
33 സെഞ്ച്വറികൾ ഉൾപ്പെടെ 54.9 ശരാശരിയിൽ 9,276 ടെസ്റ്റ് റൺസ് നേടിയ താരമാണ് വില്യംസൺ. 19 ടെസ്റ്റുകളിൽ നിന്ന് 52.9 ശരാശരിയിൽ നാല് സെഞ്ച്വറികൾ ഉൾപ്പെടെ 1,798 റൺസാണ് ജയ്‌സ്വാൾ നേടിയിട്ടുള്ളത്. 32 മത്സരങ്ങളിൽ നിന്ന് 5 സെഞ്ച്വറികൾ ഉൾപ്പെടെ 1,893 റൺസ് നേടിയ താരമാണ് ഗിൽ. ടെസ്റ്റിൽ അത്ര ഫോമില്ലെങ്കിലും ഏകദിനങ്ങളിലും ടി20യിലും മികച്ച പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്. ടെസ്റ്റിൽ 15 മത്സരങ്ങളിൽ നിന്ന് 37.8 ശരാശരിയിൽ 1,057 റൺസ് നേടിയ താരമാണ് രചിൻ രവീന്ദ്ര.
വെറും 24 ടെസ്റ്റുകളിൽ നിന്ന് 58.5 എന്ന അതിശയിപ്പിക്കുന്ന ശരാശരിയിൽ 2,281 റൺസ് നേടിയ താരമാണ് ബ്രൂക്ക്. 8 സെഞ്ച്വറിയും 317 എന്ന ഉയർന്ന സ്കോറും ഉൾപ്പെടെയാണിത്. നിലവിൽ ഇംഗണ്ടിന്റെ വൈറ്റ് ബോൾ ക്യാപ്റ്റനാണ്. 28 മത്സരങ്ങളിൽ നിന്ന് 36.2 ശരാശരിയിൽ 1,377 റൺസ് അദ്ദേഹം നേടിയ താരമാണ് കാമറൂൺ ഗ്രീൻ.
Content highlights: Kane Williamson predict futture fab 5 in cricket