
സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ നാല് വിക്കറ്റിന്റെ ജയവുമായി മുംബൈ ഇന്ത്യൻസ്. ഹൈദരാബാദ് 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ നേടിയ 162 റൺസ് നാല് വിക്കറ്റ് നഷ്ടത്തിൽ 11 പന്തുകൾ ബാക്കിനിൽക്കെ മുംബൈ മറികടന്നു. മുംബൈയ്ക്ക് വേണ്ടി റയാൻ റിക്കിൽട്ടൻ 31 റൺസും വിൽ ജാക്സ് 36 റൺസും നേടി. സൂര്യകുമാർ യാദവും രോഹിത് ശർമയും 26 റൺസ് വീതവും ക്യാപ്റ്റൻ ഹാർദിക് 21 റൺസും നേടി.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 162 ൺസ് മാത്രമാണ് നേടിയത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ അഭിഷേക് ശർമ 28 പന്തിൽ 40 റൺസ് നേടി. ഹെൻഡ്രിച് ക്ലാസൻ 28 പന്തിൽ 37 റൺസ് നേടി. ട്രാവിസ് ഹെഡ് 28 റൺസ് നേടി.
Content highlights: mumbai indians vs sunrisers hyderabad