
സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈക്ക് മികച്ച തുടക്കമിട്ട് രോഹിത് ശർമ മടങ്ങി. 15 പന്തുകൾ നേരിട്ട താരം മൂന്ന് സിക്‌സറുകൾ അടക്കം 26 റൺസ് നേടി. പാറ്റ് കമ്മിൻസിന്റെ പന്തിൽ ട്രാവിസ് ഹെഡിന് ക്യാച് നൽകിയാണ് മടക്കം. നിലവിൽ നാലോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസിന് ഒന്ന് എന്ന നിലയിലാണ് മുംബൈ.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 162 റൺസ് മാത്രമാണ് നേടിയത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ അഭിഷേക് ശർമ 28 പന്തിൽ 40 റൺസ് നേടി. ഹെൻഡ്രിച് ക്ലാസൻ 28 പന്തിൽ 37 റൺസ് നേടി. ട്രാവിസ് ഹെഡ് 28 റൺസ് നേടി.
Typical "Rohit Sharma" shot!
— Jatin Paranjape (@jats72) April 17, 2025
Form is temporary, Class is permanent 🎇 #MIvSRH #RohitSharma𓃵 #Hitman #RohitSharma #Paltan pic.twitter.com/JWIQqIbm0j
മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് മഞ്ഞുവീഴ്ച പ്രശ്നമാകാന്‍ സാധ്യതയുള്ളതിനാലാണ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തതെന്ന് മുംബൈ നായകൻ ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
തുടർതോൽവികൾ നിന്ന് കഴിഞ്ഞ മത്സരത്തിൽ നടത്തിയ തിരിച്ചുവരവ് തുടരാനാണ് ഹൈദരാബാദ് എത്തുന്നത്. അപരാജിതരായി കുതിച്ച ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിക്കാനായ ആത്മ വിശ്വാസത്തിലാണ് മുംബൈ വരുന്നത്. നിലവിൽ ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് വീതം ജയമാണ് ഇരുവർക്കുമുള്ളത്.
Content highlights: rohit sharma good start vs sunriders hyderabad