ഹെഡിന് എന്തുപറ്റി?; മുംബൈയ്ക്കെതിരെയുള്ള മോശം സ്ട്രൈക്ക് റേറ്റിൽ അമ്പരന്ന് ക്രിക്കറ്റ് ലോകം

മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ മികച്ച പ്രകടനം നടത്താനാവാതെ ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റർ ട്രാവിസ് ഹെഡ്

dot image

ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ മികച്ച പ്രകടനം നടത്താനാവാതെ ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റർ ട്രാവിസ് ഹെഡ്. 29 പന്തിൽ 28 റൺസ് മാത്രമാണ് നേടിയത്. 96 സ്ട്രൈക്ക് റേറ്റിൽ മൂന്ന് ഫോറുകൾ മാത്രം നേടിയിരുന്നു മടക്കം. സാധാരണ 150 ന് മുകളിൽ സ്ട്രൈക്ക് റേറ്റ് കാത്തുസൂക്ഷിക്കുന്ന താരമാണ് ഹെഡ്.

അതേ സമയം ഹെഡ് മികച്ച സംഭാവന നൽകാതിരുന്നപ്പോൾ ഹൈദരാബാദ് മത്സരത്തിൽ വെല്ലുവിളി നേരിട്ടു. 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 162 റൺസ് മാത്രമാണ് നേടാനായത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ അഭിഷേക് ശർമ 28 പന്തിൽ 40 റൺസ് നേടി. ഹെൻഡ്രിച് ക്ലാസൻ 28 പന്തിൽ 37 റൺസ് നേടി.

മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് മ‍ഞ്ഞുവീഴ്ച പ്രശ്നമാകാന്‍ സാധ്യതയുള്ളതിനാലാണ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തതെന്ന് മുംബൈ നായകൻ ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്.

തുടർതോൽവികൾ നിന്ന് കഴിഞ്ഞ മത്സരത്തിൽ നടത്തിയ തിരിച്ചുവരവ് തുടരാനാണ് ഹൈദരാബാദ് എത്തുന്നത്. അപരാജിതരായി കുതിച്ച ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിക്കാനായ ആത്മ വിശ്വാസത്തിലാണ് മുംബൈ വരുന്നത്. നിലവിൽ ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് വീതം ജയമാണ് ഇരുവർക്കുമുള്ളത്.

Content highlights: travis head poor strike rate against Mumbai

dot image
To advertise here,contact us
dot image