ക്യാപ്റ്റൻ സഞ്ജുവും കോച്ച് ദ്രാവിഡും രണ്ട് തട്ടിലോ?, രാജസ്ഥാൻ ക്യാംപിൽ എല്ലാം സുഖകരമല്ലെന്ന് റിപ്പോർട്ട്

ഡൽഹിക്ക് എതിരായ മത്സരശേഷം സ‍ഞ്ജു ഏറെ നിരാശനായാണ് കാണപ്പെട്ടത്.

dot image

ഇത്തവണ ഐ പി എല്ലിൽ ഏറ്റവും നിരകാശപ്പെടുത്തിക്കൊണ്ടിരിക്കുന്ന ടീമായി മാറിയിരിക്കുകയാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. സം​ഗക്കാരയക്ക് പകരം ദ്രാവിഡ് കോച്ച് സ്ഥാനമേറ്റെടുത്തതോടെ തങ്ങളുടെ പ്രഭാവം നഷ്ടപ്പെട്ട ഒരു രാജസ്ഥാനെയാണ് ഇപ്പോൾ ഈ ഐപിഎല്ലിൽ കണ്ടുകൊണ്ടിരിക്കുന്നത്.

വെറും രണ്ട് മത്സരം മാത്രമാണ് ഈ സീസണിൽ രാജസ്ഥാൻ വിജയിച്ചിരിക്കുന്നത്. ഇതിനകം തന്നെ കോച്ചായ ദ്രാവിഡും സഞ്ജുവും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ട് എന്ന തരത്തിലുള്ള വാർത്തകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടപ്പോൾ ടീമിന്റെ ചര്‍ച്ചകളിൽ നിന്ന് സഞ്ജു വിട്ടുനിന്നത് വാർത്തയായിരുന്നു. അതിനൊപ്പം തന്നെ കഴിഞ്ഞ സീസണിലെ മാച്ച് വിന്നേഴ്സ് ആയ താരങ്ങളുടെ അഭാവവും രാജസ്ഥാൻ പ്ലേയിങ് ഇലവനെ ശുഷ്ക്കമാക്കുന്നുണ്ട്. സഞ്ജുവിനെ പരിക്കും അലട്ടുന്നുണ്ട്. മാത്രവുമല്ല, ബാവി നായകനായി റിയാൻ പരാ​ഗിനെ ഇപ്പോഴേ രാജസ്ഥാൻ ഉയർത്തിക്കാട്ടാൻ തുടങ്ങിയതോടെ സഞ്ജുവിന് ടീമിന്റെ മേലുള്ള കടിഞ്ഞാൺ നഷ്ടപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.

ഡൽഹിക്ക് എതിരായ മത്സരശേഷം സ‍ഞ്ജു ഏറെ നിരാശനായാണ് കാണപ്പെട്ടത്. സൂപ്പർ ഓവറിൽ രാജസ്ഥാൻ പരാജയപ്പെടുകയായിരുന്നു. മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടപ്പോൾ കോച്ച് ദ്രാവിഡ് തന്റെ കളിക്കാർക്ക് നിർദേശം നൽകിക്കൊണ്ടിരുന്നപ്പോൾ ക്യാപ്റ്റനായ സഞ്ജുവിന്റെ അഭാവം അവിടെ ചർച്ചയായിരുന്നു. അദ്ദേഹത്തെ ടീം മീറ്റിങ്ങിലേക്ക് വിളിക്കുന്നുണ്ടെങ്കിലും സഞ്ജു അത് നിരസിക്കുകയായിരുന്നു. ദ്രാവിഡിനും സംഘത്തിനുമടുത്ത് കൂടെ സഞ്ജു ​ഗൗരവത്തോടെ നടന്നു നീങ്ങുന്ന വീഡിയോ വൈറലാവുകയും ചെയ്തു.

ക്യാപ്റ്റനും താരങ്ങളും തമ്മിൽ നല്ല രീതിയിലല്ല പോവുന്നത് എന്ന തരത്തിൽ ചർച്ചകളും അതോടെ ഉരുത്തിരിഞ്ഞു. മത്സരത്തിൽ സഞ്ജു പരിക്കേറ്റ് പാതിവഴിയിൽ റിട്ടയർഡ് ഔട്ടായതാണ് രാജസ്ഥാന് അടിയായത്. അതോടെ രാജസ്ഥാന്റെ മത്സരത്തിലെ മേൽക്കൈ ഇല്ലാതാവുകയായിരുന്നു.

സൂപ്പർ ഓവറിലേക്ക് കടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഡൽഹി ക്യാപിറ്റൽസ് തോൽപ്പിച്ചു. രാജസ്ഥാൻ സൂപ്പർ ഓവറിൽ 12 റൺസ് നേടിയപ്പോൾ ഡൽഹി രണ്ട് പന്തുബാക്കിനിൽക്കേ മറികടന്നു. ഡൽഹിക്ക് വേണ്ടി ഇരുപതാം ഓവറും സൂപ്പർ ഓവറും മികച്ച രീതിയിൽ എറിഞ്ഞ മിച്ചൽ സ്റ്റാർക്കും സൂപ്പർ ഓവറിൽ ഡൽഹിക്കായി ഇറങ്ങിയ രാഹുലും സ്റ്റബ്സുമാണ് കളി പിടിച്ചെടുത്തത്.

Content highlights: Rajastan royals and sanju samson rift after match against delhi

dot image
To advertise here,contact us
dot image