ഇന്നിങ്‌സ് സ്ലോ എന്ന് പുജാര; IPL ചരിത്രത്തിലെ വേഗതയേറിയ 200 സിക്‌സറുകൾ പൂർത്തിയാക്കി രാഹുലിന്റെ മറുപടി

ഐപിഎൽ ചരിത്ത്രിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ ആറാമത്തെ ഇന്ത്യക്കാരനാകാനും രാഹുലിന് സാധിച്ചു

dot image

ഐപിഎൽ ചരിതത്തിലെ ഏറ്റവും വേഗത്തിൽ 200 സിക്‌സറുകൾ നേടിയ താരമായി കെ എൽ രാഹുൽ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലാണ് ഡൽഹി ഓപ്പണറായ താരം ഈ നേട്ടം നേടിയത്. വെറും 129 ഇന്നിങ്‌സുകളിലാണ് താരം 200 സിക്‌സറുകൾ തികച്ചത്. ഈ നാഴികക്കല്ല് പിന്നിടുന്ന പതിനൊന്നാമത്തെ ബാറ്റ്‌സ്മാനാണ് രാഹുൽ.

ഐപിഎൽ ചരിത്ത്രിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ ആറാമത്തെ ഇന്ത്യക്കാരനാകാനും രാഹുലിന് സാധിച്ചു. രോഹിത് ശർമ 286 സിക്സുമായും വിരാട് കോഹ്‌ലി 282 സിക്സുമായും ഒന്നും രണ്ടും സ്ഥാനത്താണ്. ധോണി, സഞ്ജു സാംസൺ, സുരേഷ് റെയ്ന എന്നിവരാണ് രാഹുലിന് മുന്നിലുള്ളത്.

അതേ സമയം ജിടിക്കെതിരായ മത്സരത്തിൽ രാഹുൽ 14 പന്തിൽ 28 റൺസ് നേടി പുറത്തായി. ഒരു സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ഒടുവിൽ ഒമ്പത് ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 എന്ന നിലയിലാണ് ഡിസി.

നേരത്തെ ടോസ് നേടിയ ഗുജറാത്ത് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നവരാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ആറ് മത്സരങ്ങളിൽ ഒരു തോൽവി മാത്രമുള്ള ഡൽഹിക്ക് 10 പോയിന്റ് മാത്രമാണുള്ളത്. ആറ് മത്സരങ്ങളിൽ രണ്ട് തോൽവിയുള്ള ഗുജറാത്ത് എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

Content highlights:KL Rahul becomes fastest Indian to hit 200 sixes in IPL history

dot image
To advertise here,contact us
dot image