
മഴ മൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തോൽപ്പിച്ച് പഞ്ചാബ് കിങ്‌സ്. ചിന്നസ്വാമിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബി നേടിയ 95 റൺസ് 11 ബോളുകൾ ശേഷിക്കെ പഞ്ചാബ് മറികടന്നു. പഞ്ചാബിന് വേണ്ടി നേഹൽ വദ് ഹേര 33 റൺസ് നേടി.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ആർസിബി ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 95 റൺസ് നേടിയത്. ടിം ഡേവിഡ് 26 പന്തിൽ മൂന്ന് സിക്‌സറും അഞ്ചുഫോറും അടക്കം 50 റൺസ് നേടി. രജത് പാടീദാർ 23 റൺസും നേടി. മറ്റാർക്കും തിളങ്ങാനായില്ല. പഞ്ചാബിന് വേണ്ടി യുസ്വേന്ദ്ര ചഹാൽ , അർഷ് ദീപ് സിംഗ്, ഹർപ്രീത് ബ്രാർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ആർസിബിക്ക് വേണ്ടി ഹേസൽ വുഡ് മൂന്ന് വിക്കറ്റും ഭുവനേശർ കുമാർ രണ്ട് വിക്കറ്റും നേടി.
Content highlights: RCB vs PBKS IPL 2025