
ഐപിഎൽ കരിയറിന് അവിശ്വസനീയ തുടക്കമിട്ട് വൈഭവ് സൂര്യവംശി. ഐപിഎൽ ചരിത്രത്തിൽ പ്രായം കുറഞ്ഞ കളിക്കാരനായ ഈ 14 കാരൻ ശാർദൂൽ താക്കൂറിനെ ആദ്യ പന്തിൽ തന്നെ സിക്സറടിച്ചാണ് തുടങ്ങിയത്. ലേലത്തിൽ 1.1 കോടിക്കായിരുന്നു രാജസ്ഥാൻ ഈ താരത്തെ സ്വന്തമാക്കിയത്. പരിക്കേറ്റ ക്യാപ്റ്റൻ സഞ്ജു സാംസണിന് പകരക്കാരനായിട്ടാണ് വൈഭവ് സൂര്യവംശി ഓപ്പണിങ്ങിൽ എത്തിയത്. ഇമ്പാക്ട് പ്ലെയറായി സന്ദീപ് ശർമയ്ക്ക് പകരം ഇറക്കുകയായിരുന്നു.
𝐌𝐀𝐊𝐈𝐍𝐆. 𝐀. 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓 🫡
— IndianPremierLeague (@IPL) April 19, 2025
Welcome to #TATAIPL, Vaibhav Suryavanshi 🤝
Updates ▶️ https://t.co/02MS6ICvQl#RRvLSG | @rajasthanroyals pic.twitter.com/MizhfSax4q
അതേ സമയം മത്സരത്തിൽ 181 റൺസ് എന്ന ലഖ്‌നൗ സൂപ്പർ ജയൻറ്സ് ഉയർത്തിയ ലക്ഷ്യം പിന്തുടരുകയാണ് രാജസ്ഥാൻ റോയൽസ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലഖ്‌നൗവിന് വേണ്ടി ഏയ്ഡൻ മാർക്രമും ആയുഷ് ബധോനിയും അർധ സെഞ്ച്വറി നേടി. മാർക്രം 66 റൺസും ബധോനി 50 റൺസും നേടി. വെറും പത്ത് ബോളിൽ 30 റൺസ് നേടി അബ്ദുള്ക സമദും മികച്ച സംഭാവന നൽകി.
Content highlights: Sanju's replacement; 14-year-old starts by hitting Shardul for a six on the first ball