പോയിന്റ് ടേബിളിലെ LSG മുന്നേറ്റം, രാജസ്ഥാന്‍ റോയല്‍സ് 'അടിവാര'ത്ത് തന്നെ, ​ഒന്നാമത് ​ഗില്ലിന്റെ ​ഗുജറാത്ത്

സണ്‍റൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് അവസാന രണ്ട് സ്ഥാനങ്ങളില്‍.

dot image

രാജസ്ഥാന്‍ റോയല്‍സിനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ മുന്നേറി ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് 10 പോയിന്റാണുള്ളത്. നിലവിലെ പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്താണവർ. എട്ട് മത്സരങ്ങളില്‍ ആറാം തോല്‍വി ഏറ്റുവാങ്ങിയ രാജസ്ഥാന്‍ നാല് പോയിന്റുമായി എട്ടാം സ്ഥാനത്താണ്. ഇത് രാജസ്ഥാന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണ്.

ഏഴ് മത്സരങ്ങളില്‍ 10 വീതം പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിംഗ്‌സ് എന്നിവരാണ് പോയന്റ് പട്ടികയിൽ യഥാക്രമം ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സ്ഥാനങ്ങളില്‍.
LSG മുന്നേറിയതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു അഞ്ചാം സ്ഥാനത്തേക്ക് വീണു. ഏഴ് കളികളില്‍ എട്ട് പോയന്റാണ് ആര്‍സിബിക്കുള്ളത്. കഴിഞ്ഞ മത്സരത്തിൽ തോറ്റതാണ് അവർക്ക് വിനയായത്.

ഏഴ് കളികളില്‍ ആറ് പോയന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്ത്. കൊല്‍ക്കത്തക്ക് പിന്നിലായി ഏഴാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സുണ്ട്. ഏഴ് കളികളില്‍ രണ്ട് ജയം മാത്രമുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് അവസാന രണ്ട് സ്ഥാനങ്ങളില്‍.

content highlights: Point table of ipl 2025

dot image
To advertise here,contact us
dot image