CSKയെ അടിച്ചുപറത്തി 'സ്കൈ-ഹിറ്റ്' സഖ്യം; മുംബൈയ്ക്ക് ആവേശ വിജയം

മുംബൈയ്ക്ക് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താൻ ചെന്നൈയ്ക്ക് കഴിഞ്ഞില്ല

dot image

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ തകർപ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്. ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് മുംബൈയ്ക്കുമേൽ ചെന്നൈ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് 20 ഓവറിൽ അഞ്ചിന് 176 എന്ന സ്കോർ സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ 15.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് ലക്ഷ്യത്തിലെത്തി.

നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ശിവം ദുബെയുടെയും രവീന്ദ്ര ജഡേജയുടെയും അർധ സെഞ്ച്വറി മികവിൽ ചെന്നൈ 20 ഓവറിൽ അഞ്ചിന് 176 എന്ന സ്കോർ സ്വന്തമാക്കി. ദുബെയുടെ 32 പന്തില്‍ 50 റൺസും രവീന്ദ്ര ജഡേജ 35 പന്തില്‍ പുറത്താകാതെ 53 റൺസും നേടി. അരങ്ങേറ്റക്കാരനായ ആയുഷ് മാത്രെ 15 പന്തില്‍ 32 റൺസുമായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ജസ്പ്രിത് ബുംമ്ര മുംബൈക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ മുംബൈയ്ക്ക് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താൻ ചെന്നൈയ്ക്ക് കഴിഞ്ഞില്ല. ആദ്യ വിക്കറ്റിൽ 63 റൺസ് പിറന്നു. 19 പന്തിൽ 24 റൺസെടുത്ത റയാൻ റിക്ലത്തോണിന്റെ വിക്കറ്റാണ് മുംബൈയ്ക്ക് ആകെ നഷ്ടമായത്. രോഹിത് ശർമ 45 പന്തിൽ നാല് ഫോറും ആറ് സിക്സറും സഹിതം 76 റൺസുമായി പുറത്താകാതെ നിന്നു. 30 പന്തിൽ ആറ് ഫോറും അഞ്ച് സിക്സറും സഹിതം പുറത്താകാതെ 68 റൺസെടുത്ത സൂര്യകുമാർ യാദവും മുംബൈ വിജയത്തിൽ നിർണായകമായി.

Content Highlights: Rohit Sharma, Suryakumar Yadav Guide MI To Easy 9-Wicket Win Over CSK

dot image
To advertise here,contact us
dot image