ബിസിസിഐ വാർഷിക കരാറിൽ ഒഴിവാക്കപ്പെട്ടത് അഞ്ച് താരങ്ങൾ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനെ തുടർന്നാണ് രവിചന്ദ്രൻ അശ്വിൻ ബിസിസിഐ കരാറിൽ നിന്ന് ഒഴിവാക്കപ്പെട്ടത്

dot image

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ 2024-25 വർഷത്തേയ്ക്കുള്ള വാർഷിക കരാർ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശർമയും വിരാട് കോഹ്‍ലിയും രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംമ്രയും എ പ്ലസ് ക്യാറ്റ​ഗറയിൽ ഇടം പിടിച്ചു. ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ മടിച്ചതിനെ തുടർന്ന് ബിസിസിഐ കരാറിൽ നിന്ന് ഒഴിവാക്കിയ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവർ സി​ ​ഗ്രേഡിൽ ഇടംപിടിച്ചു. എന്നാൽ ചില താരങ്ങൾ ബിസിസിഐയുടെ പുതിയ കരാറിൽ നിന്ന് പുറത്തായി.

രവിചന്ദ്രൻ അശ്വിൻ, ഷാർദുൽ താക്കൂർ, ജിതേഷ് ശർമ, കെ എസ് ഭരത്, ആവേശ് ഖാൻ എന്നിവർക്കാണ് ബിസിസിഐ വാർഷിക കരാർ നഷ്ടമായത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനെ തുടർന്നാണ് രവിചന്ദ്രൻ അശ്വിൻ ബിസിസിഐ കരാറിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. മോശം പ്രകടനങ്ങളെ തുടർന്ന് ഷാർദുൽ താക്കൂറും കെ എസ് ഭരതും ആവേശ് ഖാനും കുറച്ച് കാലമായി ഇന്ത്യൻ ടീമിൽ കളിക്കുന്നില്ല. യുവതാരം ജിതേഷ് ശർമയ്ക്ക് ഇന്ത്യൻ ടീമിൽ അവസരങ്ങൾ കുറവാണ് ലഭിച്ചിരുന്നത്.

ബിസിസിഐ വാർഷിക കരാറിൽ ഉൾപ്പെട്ട താരങ്ങൾ

ഗ്രേഡ് എ+

രോഹിത് ശർമ, വിരാട് കോഹ്‍ലി, ജസ്പ്രീത് ബുംമ്ര, രവീന്ദ്ര ജഡേജ

ഗ്രേഡ് എ

മുഹമ്മദ് സിറാജ്, കെഎൽ രാഹുൽ, ശുഭ്മൻ ഗിൽ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, റിഷഭ് പന്ത്

ഗ്രേഡ് ബി

സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, അക്സർ പട്ടേൽ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ

ഗ്രേഡ് സി

റിങ്കു സിങ്, തിലക് വർമ, റുതുരാജ് ഗെയ്‌ക്‌വാദ്, ശിവം ദുബെ, രവി ബിഷ്‌ണോയ്, വാഷിങ്ടൺ സുന്ദർ, മുകേഷ് കുമാർ, സഞ്ജു സാംസൺ, അർഷ്‌ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, രജത് പാട്ടിദാർ, ധ്രുവ് ജുറെൽ, സർഫറാസ് ഖാൻ, നിതീഷ് കുമാർ റെഡ്ഡി, ഇഷാൻ കിഷൻ, അഭിഷേക് ശർമ, ആകാശ് ദീപ്, വരുൺ ചക്രവർത്തി, ഹർഷിത് റാണ

Content Highlights: Players who axed In BCCI's Central Contract List

dot image
To advertise here,contact us
dot image