'പവർപ്ലേയിൽ ബാറ്റിങിന് ബുദ്ധിമുട്ടി, മോശം പന്തുകളിൽ റൺസ് കണ്ടെത്തുകയായിരുന്നു ലക്ഷ്യം': സായി സുദർശൻ

'പ്രതിരോധിക്കാൻ കഴിയുന്ന ഒരു നല്ല ടോട്ടൽ ഞങ്ങൾ ബൗളർമാർക്ക് നൽകിയിട്ടുണ്ട്'

dot image

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ പ്രതികരണവുമായി സായി സുദർശൻ. 'ഇന്നിങ്സിന്റെ തുടക്കത്തിൽ പിച്ച് സ്ലോയായിരുന്നു. പവർപ്ലേയിൽ റൺസ് കണ്ടെത്താൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഞങ്ങൾ മോശം പന്തുകളിൽ റൺസ് കണ്ടെത്താൻ ശ്രമിച്ചു. ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലുമായി മികച്ച ആശയവിനിമയം ഉണ്ടായിരുന്നു. ഗില്ലിന്റെ കൂടെ ബാറ്റ് ചെയ്യുന്നത് ഞാൻ ആസ്വദിച്ചു. ​ഗില്ലിന്റെ അനുഭവ സമ്പത്ത് എന്നെ ശരിക്കും സഹായിച്ചു. സാഹചര്യങ്ങൾ ബുദ്ധിമുട്ടുള്ളപ്പോൾ അത് പ്രധാനമാണ്. ബൗണ്ടറികൾക്ക് പകരം ഓടി റൺസ് കണ്ടെത്താൻ ‍ഞങ്ങൾ ശ്രമിച്ചു. പ്രതിരോധിക്കാൻ കഴിയുന്ന ഒരു നല്ല ടോട്ടൽ ഞങ്ങൾ ബൗളർമാർക്ക് നൽകിയിട്ടുണ്ട്.' മത്സരത്തിന്റെ ഇടവേളയിൽ സായി സുദർശൻ പ്രതികരിച്ചു.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് മികച്ച സ്കോറാണ് നേടിയിരിക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി. ഓപണര്‍മാരായ ശുഭ്മൻ ഗില്ലിന്‍റെയും സായ് സുദര്‍ശന്‍റെയും അര്‍ധ സെഞ്ച്വറികളാണ് ഗുജറാത്തിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.

ആദ്യ വിക്കറ്റിൽ ​ഗില്ലും സുദർശനും ​ഗുജറാത്തിനായി മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ 114 റൺസ് പിറന്നു. 36 പന്തിൽ ആറ് ഫോറും ഒരു സിക്സറും സഹിതം സായി 52 റൺസെടുത്ത് പുറത്തായി. 55 പന്തിൽ 10 ഫോറും മൂന്ന് സിക്സറും സഹിതം ​ഗിൽ നേടിയത് 90 റൺസാണ്.

മൂന്നാമതായി ക്രീസിലെത്തിയ ജോസ് ബട്ലർ 23 പന്തിൽ പുറത്താകാതെ 41 റൺസെടുത്തു. എട്ട് ഫോറുകളാണ് ബട്ലറിന്റെ ബാറ്റിൽ നിന്ന് പിറന്നത്. കൊൽക്കത്തയ്ക്കായി വൈഭവ് അറോറ, ഹർഷിത് റാണ, ആന്ദ്ര റസ്സൽ എന്നിവർ ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി.

Content Highlights: The wicket was really slow and we found it really difficult: Sai Sudharsan

dot image
To advertise here,contact us
dot image