
ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് മികച്ച തുടക്കം. നിലവിൽ പത്തോവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് എന്ന നിലയിലാണ് ഡൽഹി. അഭിഷേക് പോറൽ അർധ സെഞ്ച്വറിയുമായും കെ എൽ രാഹുൽ 28 റൺസുമായും ക്രീസിലുണ്ട്. 15 റൺസെടുത്ത കരുൺ നായരുടെ വിക്കറ്റാണ് ലഖ്‌നൗവിന് നഷ്ടമായത്. മികച്ച ഫോമിൽ തുടരുന്ന കരുൺ നായർ മാർക്രത്തെ സിക്സർ പറത്തിയെങ്കിലും തൊട്ടടുത്ത പന്തിൽ ബോൾഡായി പുറത്തായി.
Finally, Aiden Markram breaks through for LSG as the in-form Karun Nair walks back to the hut
— CricTracker (@Cricketracker) April 22, 2025
📸: JioHotstar pic.twitter.com/4mcLC3iXtO
നേരത്തെ ലഖ്‌നൗ 20 ഓവറിൽ 159 റൺസിൽ ഒതുങ്ങി. തുടക്കത്തിൽ മിച്ചൽ മാര്‍ഷും എയ്ഡൻ മാര്‍ക്രവും നന്നായി ബാറ്റ് ചെയ്‌തെങ്കിലും പിന്നീട് വന്നവർക്ക് മുതലാക്കാനയില്ല. മാര്‍ഷ് 36 പന്തിൽ 45 റൺസ് നേടി പുറത്തായപ്പോൾ മാര്‍ക്രം 33 പന്തിൽ 52 റൺസ് നേടി. ആയുഷ് ബദോനി 21 പന്തിൽ 36 റൺസ് നേടി.
ഡൽഹിക്ക് വേണ്ടി മുകേഷ് കുമാർ നാല് വിക്കറ്റ് നേടി. നയലോവറിൽ 33 റൺസ് വിട്ടുകൊടുത്താണ് ഈ നേട്ടം. നേരത്തെ
ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സാഹചര്യങ്ങൾ വിലയിരുത്താനാണ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചതെന്ന് ഡൽഹി നായകൻ അക്സർ പട്ടേൽ പറഞ്ഞു. ശ്രീലങ്കൻ പേസര്‍ ദുഷ്മന്ത ചമീരയെ ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചപ്പോൾ അവസാന മത്സരത്തിലെ ടീമിൽ ഒരു മാറ്റവും വരുത്താതെയാണ് ലഖ്‌നൗ ഇറങ്ങിയത്.
Content Highlights: karun nair perfomance in lucknow super giants vs delhi capitals