
ഐപിഎല്ലിലെ ചരിത്രത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഇത്രയേറെ ബുദ്ധിമുട്ടുന്നത് കണ്ടിട്ടില്ലെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഐപിഎലിലെ എട്ടു മത്സരങ്ങളിൽ ആറും തോറ്റ ചെന്നൈ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ്. ഇതിനകം തന്നെ പ്ളേ ഓഫ് സാധ്യത അസ്തമിച്ചിട്ടുണ്ട്.
താരലേലം മുതൽ ചെന്നൈയുടെ പതനം തുടങ്ങിയിട്ടുണ്ടെന്നും മോശം അവസ്ഥയിൽ പരിശീലകനും മാനേജ്മെന്റും മുതൽ എല്ലാവരും പ്രതിയാണെന്നും മുൻ ചെന്നൈ തരാം കൂടിയായിരുന്ന റെയ്‌ന പറഞ്ഞു. 'താരേലലത്തിൽ കഴിവുള്ള യുവതാരങ്ങൾ ഉണ്ടായിരുന്നു. സെഞ്ചറി നേടിയ പ്രിയൻഷ് ആര്യ ലേലത്തിൽ വന്നു. പ്രധാന താരങ്ങളിൽ ശ്രേയസ് അയ്യർ, റിഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവരെല്ലാം വന്നു. എന്നാല്‍ പണം കയ്യിലുണ്ടായിട്ടും ഇവരെയൊന്നും സ്വന്തമാക്കിയില്ല. ടീം മാനേജ്മെന്റിനാണ് ഇതിന്റെ ഉത്തരവാദിത്തം.’ റെയ്ന വ്യക്തമാക്കി.
അതേസമയം ചെന്നൈയുടെ യുവ താരങ്ങളിൽനിന്ന് കളി മാറ്റാൻ ശേഷിയുള്ളൊരു ഇന്നിങ് ഇതുവരെ കണ്ടിട്ടില്ലെന്ന് ആര് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാനേജ്‌മെന്റ് ഇവരെ ടീമിലെടുത്തത് എന്നും റെയ്‌ന വിമർശിച്ചു.
Content Highlights: suresh raina on ipl chennai super kings perfomance