'ഗുജറാത്തിന്റെ ശ്രമം ഏറ്റവും നല്ല ക്രിക്കറ്റ് കളിക്കാൻ, തുടർവിജയങ്ങളിൽ സന്തോഷം': ശുഭ്മൻ ​ഗിൽ

'തുടർച്ചയായി രണ്ട് മത്സരങ്ങളിൽ വിജയിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്.' ശുഭ്മൻ ​ഗിൽ

dot image

ഐപിഎല്ലിൽ ​കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ വിജയത്തിൽ പ്രതികരണവുമായി ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ​ഗിൽ. 'വിജയത്തിൽ വളരെ സന്തോഷം. കഴിഞ്ഞ രണ്ട് മത്സരങ്ങളെക്കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. പോയിന്റ് പട്ടികയിലെ ഞങ്ങളുടെ സ്ഥാനം നിർണയിക്കുന്നത് ഈ മത്സരങ്ങളായിരുന്നു. തുടർച്ചയായി രണ്ട് മത്സരങ്ങളിൽ വിജയിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്.' ശുഭ്മൻ ​ഗിൽ മത്സരശേഷം പ്രതികരിച്ചു.

​'ഗ്രൗണ്ടിൽ ഏറ്റവും നല്ല ക്രിക്കറ്റ് കളിക്കാനാണ് ​ഗുജറാത്ത് ടൈറ്റൻസ് ശ്രമിക്കുന്നത്. ഒരു ബാറ്റർ ക്രീസിൽ ഉറച്ച് നിന്ന് കളിക്കണമെന്ന് ​ഗുജറാത്തിന് നിർബന്ധമില്ല. മോശം സാഹചര്യങ്ങളിൽ എങ്ങനെ റൺസ് കണ്ടെത്താം എന്നാണ് ​​ഗുജറാത്ത് ചിന്തിക്കുന്നത്. മത്സരം കൂടുതൽ ആവേശകരമാക്കുകയാണ് ​ഗുജറാത്തിന്റെ ലക്ഷ്യം.' ​ഗിൽ വ്യക്തമാക്കി.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ വിജയം. ​39 റൺസിനാണ് ​ഗുജറാത്ത് വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ റൺസിലെത്താനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് സാധിച്ചുള്ളു.

Content Highlights: We want to play our best game: Shubman Gill

dot image
To advertise here,contact us
dot image