വിസ്ഡൺ ക്രിക്കറ്റേഴ്‌സ് പുരസ്‌കാരം പ്രഖ്യാപിച്ചു; ഇരട്ട തിളക്കവുമായി ഇന്ത്യ

വിസ്ഡൺ ക്രിക്കറ്റേഴ്‌സ് പുരസ്‌കാരം ഇന്ത്യൻ താരങ്ങൾക്ക്

dot image

വിസ്ഡൺ ഇന്ത്യൻ താരങ്ങൾക്ക്. വിസ്ഡൺ ക്രിക്കറ്റേഴ്‌സ് അൽമാനാക്കിന്‍റെ 2024ലെ ലോകത്തിലെ മികച്ച ലീഡിങ് പുരുഷ താരമായി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംമ്രയെയും ലോകത്തിലെ ലീഡിങ് വനിതാ ക്രിക്കറ്ററായി സ്‌മൃതി മന്ദാനയേയും തെരഞ്ഞെടുത്തു. ഏപ്രിൽ 22 ന് പുറത്തിറക്കിയ വിസ്‌ഡൺ അൽമാനാക്കിന്‍റെ 2025 എഡിഷനിലാണ് ഇന്ത്യൻ താരങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.

2024ൽ മൂന്ന് ഫോർമാറ്റുകളിലും നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ബുംറയെ ഈ ബഹുമതിയിലെത്തിച്ചത്. കഴിഞ്ഞ വർഷം 20ൽ താഴെ ശരാശരിയിൽ 200 വിക്കറ്റുകൾ നേടുന്ന ചരിത്രത്തിലെ ആദ്യ ടെസ്റ്റ് ബൗളറായി ബുംമ്ര മാറിയിരുന്നു. ഇന്ത്യയുടെ ടി 20 കിരീട നേട്ടത്തിലും നിർണായക പങ്കുവഹിച്ചു. ഇന്ത്യയും ആസ്ട്രേലിയയും ഏറ്റുമുട്ടിയ ബോർഡർ ഗവാസ്‌കർ പരമ്പരയിലും തിളങ്ങി. ഇതിന് പിന്നാലെ ഐ.സി.സിയുടെ ക്രിക്കറ്റർ ഓഫ് ദി ഇയറുമായും ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയറുമായും ബുംറ തെരഞ്ഞെടുക്കപ്പെട്ടു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഒരു വനിതാ താരം നേടുന്ന ഏറ്റവും കൂടുതൽ റൺസ് നേടിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ദാന വനിതാ ലീഡിങ് ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെട്ടത്. 2024ൽ വിവിധ ഫോർമാറ്റുകളിലായി 1659 റൺസാണ് താരം അടിച്ചെടുത്തത്.കഴിഞ്ഞ വർഷം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ അവരുടെ ആദ്യത്തെ വനിതാ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ചതും ഇന്ത്യയുടെ ഈ പെൺപുലിയായിരുന്നു.

Content Highlights:wisden cricketers almanack 2025

dot image
To advertise here,contact us
dot image