
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് മികച്ച ബൗളിംഗ് തുടക്കം. നാലോവർ പിന്നിടുമ്പോൾ 15 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് എസ് ആർ എച്ച്. കൂറ്റനടിക്കാരായ ട്രാവിസ് ഹെഡിനെയും അഭിഷേക് ശർമയെയും ട്രെന്റ് ബോൾട്ട് പുറത്താക്കിയപ്പോൾ ഇഷാൻ കിഷനെ ദീപക് ചഹാർ പുറത്താക്കി. അഭിഷേക് എട്ട് റൺസ് നേടിയപ്പോൾ ഹെഡിന് റൺസ് ഒന്നും നേടാനായില്ല. ഇഷാൻ ഒരു റൺ നേടി.
ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവനില്‍ പേസര്‍ അശ്വനി കുമാറിന് പകരം മലയാളി സ്‌പിന്നര്‍ വിഗ്നേഷ് പുത്തൂര്‍ ഇടം നേടി. പഹല്‍ഗാം ഭീകരാക്രമണത്തെ ഇരു ക്യാപ്റ്റന്‍മാരും ടോസ് വേളയില്‍ അപലപിച്ചു. മുംബൈ നിരയില്‍ രോഹിത് ശര്‍മ്മ ഇംപാക്ട് സബ് താരങ്ങളുടെ പട്ടികയിലാണ്.
Content Highlights: ipl 2025 sunrisers hyderabad vs mumbai indians