
സണ്‍റൈസേഴ്സ് ഹൈദരാബാദ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ നാടകീയ സംഭവങ്ങൾ. സണ്‍റൈസേഴ്സിന്റെ ബാറ്റിംഗ് ഇന്നിങ്സിലെ മൂന്നാം ഓവറിലെ ആദ്യ പന്തിലായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്. മുംബൈ പേസര്‍ ദീപക് ചഹാറിന്‍റെ ആദ്യ പന്തില്‍ ഇഷാന്‍ കിഷന്‍റെ ലെഗ് സൈഡിലൂടെ പോയ പന്ത് വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കെള്‍ട്ടണിന്‍റെ കൈകളിലെത്തി.
പന്ത് കിഷന്‍റെ ബാറ്റിലുരസിയെന്ന് തോന്നിപ്പിച്ചെങ്കിലും ബൗളറും വിക്കറ്റ് കീപ്പറും കാര്യമായി അപ്പീല്‍ ചെയ്തില്ല. എന്നാൽ അംപയർ വിരലുയർത്താൻ വേണ്ടി തയ്യാറെടുക്കുന്നതായി തോന്നിച്ചു. ഇതോടെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ശക്തമായ അപ്പീൾ ചെയ്തു. ഇതോടെ
ഫീല്‍ഡ് അംപയര്‍ വിരലുകള്‍ ഉയര്‍ത്തി. റിവ്യൂവിന് പോലും നില്‍ക്കാതെ ഇഷാന്‍ കിഷന്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയും ചെയ്തു.
Umpire still Mumbai Indians 12th man today🤣
— HEEBA KHAN (@HeebaKhan86) April 23, 2025
Mi fans to Ishan Kishan love you
Ambani on duty🤣#SRHvMI #SRHvsMI pic.twitter.com/hYjOluTcej
എന്നാല്‍ ഇത് വിക്കറ്റ് അല്ലായെന്ന് പിന്നീട് അള്‍ട്രാ എഡ്‌ജില്‍ തെളിഞ്ഞു. കിഷനെ കടന്നുപോകുമ്പോള്‍ പന്ത് ബാറ്റില്‍ ഉരസിയിരുന്നില്ല. നാല് പന്തുകള്‍ ക്രീസില്‍ താരത്തിന് ഒരു റൺസ് മാത്രമേ നേടാനുമായുള്ളൂ..
Content Highlights: ishan kishan out in ipl 2025 sunrisers hyderabad vs mumbai indians