'രോഹിത്, ദീപക്, ബോൾട്ട്, സൂര്യ…, എല്ലാവരും നന്നായി കളിക്കുമ്പോൾ MI ആണ് ഏറ്റവും കരുത്തർ': ഹാർദിക് പാണ്ഡ്യ

തന്റെ ക്യാപ്റ്റൻസി മികവിനെക്കുറിച്ചും ഹാർദിക് സംസാരിച്ചു

dot image

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ വിജയത്തിൽ പ്രതികരണവുമായി മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ. 'മുംബൈയ്ക്ക് തുടർച്ചയായ വിജയങ്ങൾ ലഭിച്ചത് നല്ലതാണ്. ടീം മൊമെന്റം ശരിയായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിൽ സന്തോഷമുണ്ട്. രോഹിത് ശർമ, ദീപക് ചഹർ, ട്രെന്റ് ബോൾട്ട്, സൂര്യകുമാർ യാദവ് തുടങ്ങി എല്ലാവരും മികച്ച പ്രകടനം നടത്തിയാൽ പിന്നെ മുംബൈ ഇന്ത്യൻസ് ഏറ്റവും കരുത്തുള്ള ടീമായി മാറും.' മത്സരശേഷം ഹാർദിക് പാണ്ഡ്യ പ്രതികരിച്ചു.‌

തന്റെ ക്യാപ്റ്റൻസി മികവിനെക്കുറിച്ചും ഹാർദിക് സംസാരിച്ചു. 'ഒരു മികച്ച ലീഡറാകുക ജന്മസിദ്ധമായ ഒരു കഴിവാണ്. മുൻകൂട്ടി തയ്യാറാക്കിയ പ്ലാനുകളെ മാത്രം ആശ്രയിക്കാതെ മത്സരം നിരീക്ഷിച്ച് പ്രതികരിക്കാനാണ് എനിക്കിഷ്ടം.' മുംബൈ ഇന്ത്യൻസ് നായകൻ കൂട്ടിച്ചേർത്തു.

'വി​ഗ്നേഷ് പുത്തൂരിനെ ബൗളിങ് എൽപ്പിച്ചതിനെക്കുറിച്ചാണ് ഹാർദിക് നേരിട്ട മറ്റൊരു ചോദ്യം. 10-ാം ഓവറിൽ വി​ഗ്നേഷിന് പന്ത് നൽകിയപ്പോൾ അവൻ ഞങ്ങൾക്ക് ഒരു വിക്കറ്റ് എടുത്ത് നൽകണമെന്ന് ആ​ഗ്രഹിച്ചു. എന്നാൽ കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടില്ലാത്തതിനാൽ വി​ഗ്നേഷിന് വിക്കറ്റെടുക്കാൻ സാധിച്ചില്ല. വരും മത്സരങ്ങളിലെ മികച്ച പ്രകടനമാണ് മുംബൈ ഇന്ത്യൻസിന് മുന്നിലുള്ളത്.' ഹാർദിക് പാണ്ഡ്യ വ്യക്തമാക്കി.

ഐപിഎല്ലിൽ സൺറൈേഴ്സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തിട്ടുണ്ട്. മറുപടി ബാറ്റിങ്ങിൽ 15.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് വിജയലക്ഷ്യത്തിലെത്തി.

Content Highlights: Rohit, Deepak, Boult, SKY, everyone started clicking, MI is the strongest: Hardik Pandya

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us